ബിജെപിയും ആം ആദ്മിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് കോണ്‍ഗ്രസ്

ബിജെപിയും ആം ആദ്മിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍. കേജരിവാളുമായി നേരിട്ടുള്ള സംവാദത്തിന് താന്‍ തയ്യാറാണെന്നും കിരണ്‍ ബേദി എന്തു കൊണ്ട് തയ്യാറാകുന്നില്ലെന്നും അജയ് മാക്കന്‍ ചോദിച്ചു. നേരിട്ടുള്ള ഒരു സംവാദത്തിന് കഴിയാത്ത ബേദി എങ്ങനെ ഡല്‍ഹി ഭരിക്കുമെന്നാണ് പറയുന്നതെന്നു ചോദിച്ച അജയ് മാക്കന്‍ സംവാദം നടത്തണമെന്നും ബേദി എത്തിയില്ലെങ്കില്‍ അവര്‍ക്കായി ഒരു കസേര ഒഴിച്ചിടണമെന്നും പറഞ്ഞു. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിലെ അംഗങ്ങളായിരുന്ന കേജരിവാളും ബേദിയും ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം മാത്രം ലക്ഷം വച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അജയ് മാക്കന്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























