ബിജെപിയുടെ തെറ്റുകൾ ആ ദിനം വരെ മാത്രം; ആഞ്ഞടിച്ചു പ്രിയങ്ക ഗാന്ധി

എല്ലാവരേയും വിലയ്ക്ക് വാങ്ങാന്‍ സാധിക്കാത്ത, എല്ലാവരേയും ഭീഷണിപ്പെടുത്താനാകത്ത, എല്ലാ നുണയും തകരുന്ന ഒരു ദിനം വരുമെന്ന മുന്നറിയിപ്പുമായി പ്രിയങ്ക ഗാന്ധി. ബി ജെ പിക്കെതിരെയാണ് പ്രിയങ്ക ട്വിറ്ററിലൂടെ ആഞ്ഞടിച്ചത്. ജനാധിപത്യവിരുദ്ധ, കുതിരക്കച്ചവടത്തിലൂടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജനതാദള്‍ സര്‍ക്കാരിനെ രാജിവെപ്പിച്ച ബി.ജെ.പിയുടെ നടപടിക്കെതിരെ കടുത്ത വിമര്‍ശനുവമായിട്ടാണ് അവർ രംഗത്ത് വന്നത്. എല്ലാവരേയും വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് തിരിച്ചറിയുന്ന ഒരു ദിവസം ബിജെപിക്ക് വരുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ആ നാൾ വരെ ബിജെപിയെ സഹിക്കേണ്ടി വരും. ബിജെപിയുടെ അനിയന്ത്രിതമായ അഴിമതി, ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ ആസൂത്രിതമായി പൊളിച്ചുനീക്കല്‍, ദശകങ്ങളായി അധ്വാനവും ത്യാഗവും കെട്ടിപ്പടുത്തുണ്ടാക്കിയ ഒരു ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ തുടങ്ങിയ ബിജെപിയുടെ തെറ്റുകൾ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ അനുഭവിക്കുകയാണ്. എല്ലാവരേയും വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് അവർ തിരിച്ചറിയുന്ന ആ ദിവസം വരുന്നത് വരെ ഇവരെ സഹിക്കേണ്ടി വരുമെന്നാണ് ഞാന്‍ കരുതുന്നതെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടകയില്‍ ഭരണമുന്നണിയിലെ എം.എല്‍.എമാരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയും കോഴ നല്‍കിയും സ്വാധീനിച്ച് കൂറുമാറ്റിയാണ് സര്‍ക്കാരിനെ താഴെയിറക്കിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.
https://www.facebook.com/Malayalivartha























