ചന്ദ്രയാൻ വിക്ഷേപിച്ച ദിവസം മലയാളിവാർത്ത ഓഫീസിലേക്ക് വന്ന ഒരു ഫോൺ കാൾ ഇങ്ങനെ ആയിരുന്നു.. രാജ്യത്ത് ഇത്രയധികം ആളുകൾ പട്ടിണി കിടക്കുമ്പോൾ എന്തിനാണ് ഇത്രയും ഭീമമായ ഒരു തുക മടക്കി ചന്ദ്രയാൻ എന്ന ഉപഗ്രഹം ചന്ദ്രനിലേക്ക് അയച്ചത്..? അതിൽ ഇത്ര അഭിമാനം കൊള്ളാൻ എന്തുണ്ട്? ആ തുക ഉപയോഗിച്ചാൽ രാജ്യത്തെ പട്ടിണി മാറ്റാൻ സഹായകമാവില്ലേ? ഒരുപക്ഷെ കേരളത്തിലെ സാധാരണക്കാരായ ആളുകൾ ചിന്തിക്കുന്ന നിഷ്കളങ്കമായ ഒരു സംശയമാകാം ഇത് .. ഉത്തരം ഇതാണ് ......

ചന്ദ്രയാന്‍ എന്ന പദ്ധതിയെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ചിലരെങ്കിലും അതിനെതിരേ ശബ്ദമുയർത്തിയിട്ടുമുണ്ട്. ചന്ദ്രയാൻ വിക്ഷേപിച്ച ദിവസം മലയാളിവാർത്ത ഓഫീസിലേക്ക് വന്ന ഒരു ഫോൺ കാൾ ഇങ്ങനെ ആയിരുന്നു.. രാജ്യത്ത് ഇത്രയധികം ആളുകൾ പട്ടിണി കിടക്കുമ്പോൾ എന്തിനാണ് ഇത്രയും ഭീമമായ ഒരു തുക മടക്കി ചന്ദ്രയാൻ എന്ന ഉപഗ്രഹം ചന്ദ്രനിലേക്ക് അയച്ചത്..? അതിൽ ഇത്ര അഭിമാനം കൊള്ളാ ൻ എന്തുണ്ട്? ആ തുക ഉപയോഗിച്ചാൽ രാജ്യത്തെ പട്ടിണി മാറ്റാൻ സഹായകമാവില്ലേ? ഒരുപക്ഷെ കേരളത്തിലെ സാധാരണക്കാരായ ആളുകൾ ചിന്തിക്കുന്ന നിഷ്കളങ്കമായ ഒരു സംശയമാകാം ഇത് . അതുകൊണ്ടുതന്നെ എന്താണ് ചന്ദ്രയാന്‍ പോലുള്ള ഉപഗ്രഹങ്ങൾ അയക്കുന്നതിലൂടെ നമ്മൾ നേടുന്നത് എന്ന് നോക്കാം...
ഭാരതത്തെ പോലെയുള്ള ഒരു രാജ്യത്ത് , നിരവധിയാളുകള്‍ ഇന്നും പട്ടിണിയില്‍ കഴിയുന്നയിടത്ത് ഇത്തരം ഒരു ദൌത്യത്തിന്റെ ഔചിത്യത്തെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്. നിരവധി തവണ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ഇടമാണ് ചന്ദ്രനെന്നും ഇനിയും മറ്റൊരു പരീക്ഷണത്തിന് അർത്ഥമുണ്ടോ എന്നും മറ്റുമുള്ള വാദങ്ങളും ഉയരുന്നുണ്ട് . വെറും രാഷ്ട്രീയപരമായ ആവശ്യം മാത്രമാണ് ചന്ദ്രയാന്‍ എന്ന വാദങ്ങള്‍ പോലും ഉയരുന്നുണ്ട് .
യഥാർത്ഥത്തിൽ ചന്ദ്രനെ സംബന്ധിച്ച പല പ്രശ്‌നങ്ങളും ഇനിയും അറിയാനിരിക്കുന്നതേയുള്ളു എന്നതാണ് വാസ്‌തവം. ഭൂമിക്കെങ്ങനെ ഇത്ര വലിയൊരു ഉപഗ്രഹം ഉണ്ടായി, 450 കോടി വര്ഷം മുമ്പ് ചൊവ്വായുടെ അത്ര വലിപ്പമുള്ള 'തെയിയ'യെന്ന വസ്‌തു വന്ന് ഭൂമിയെ ഇടിച്ചതിന്റെ ഫലമായാണോ ചന്ദ്രന്‍ രൂപപ്പെട്ടത്, ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ടോ എന്ന് തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. അവയില്‍ ചിലതിനെങ്കിലും ചന്ദ്രയാന്‍ വഴി ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഗവേഷകർക്കുള്ളത്.
രാജ്യത്തിനും മനുഷ്യകുലത്തിന് ആകമാനവും നേട്ടമാകുന്ന ഗവേഷണങ്ങള്‍ക്കും ബഹിരാകാശത്തെ അതിവിദൂര മേഖലകളിലേക്കുള്ള ഭാവിയാത്രകള്‍ക്ക് ഊര്‍ജ്ജം പകരത്തക്കവിധം ചന്ദ്രനെക്കുറിച്ചുള്ള അറിവുകള്‍ മെച്ചപ്പെടുത്തുകയാണ് ഇന്ത്യന്‍ ചാന്ദ്രദൗത്യത്തിന്റെ ലക്ഷ്യം. ബഹിരാകാശ ഗവേഷണങ്ങള്‍ നടത്തുന്നതിനും രേഖപ്പെടുത്തുന്നതിനും കഴിയുന്ന, ഭൂമിയോട് ഏറ്റവുമടുത്ത ഗ്രഹമാണ് ചന്ദ്രന്‍. ഭൂമിയുടെ പൂര്‍വചരിത്രവുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായക വിവരങ്ങളാണ് ചന്ദ്രനില്‍നിന്ന് ലഭിക്കുന്നത്.
വൻ ശക്തികളുടെ മാത്രംകുത്തകയായിരുന്ന ബഹിരാകാശവും ഗോളാന്തര പര്യടനരംഗവും ഇനിയാരുടെയും കുത്തകയാവില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് ഇന്ത്യ കൈവരിക്കുന്ന മുന്നേറ്റങ്ങള്‍. കാലാവസ്ഥ, ദുരന്തനിവാരണം, മാപ്പിങ‌്, വാർത്താവിനിമയം, ഗതാഗതനിയന്ത്രണം തുടങ്ങി നാനാവിധത്തിലുള്ള മേഖലകളിൽ ഐഎസ‌്ആർഒക്ക‌് നിർണായക പങ്കാണുള്ളത‌്
ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹങ്ങൾ ഇന്ന് സമൂഹത്തിലെ താഴേത്തട്ടുകാർക്ക് ധാരാളം സഹായങ്ങൾ നൽകുന്നുണ്ട് .. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉപഗ്രഹങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ടെലിമെഡിസിൻ പദ്ധതി .
വൻ നഗരങ്ങളിലെ മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി സൌകര്യങ്ങൾ ഗ്രാമങ്ങളിലുള്ളവർക്കും പ്രയോജനപ്പെടുന്ന ഒരു പദ്ധതിയാണിത്. കൊച്ചി, ബാംഗ്ലൂർ, കൊൽക്കൊത്ത, ദില്ലി തുടങ്ങിയ സ്ഥലങ്ങളിലെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളെ ഉപഗ്രഹം വഴി വിവിധ കേന്ദ്രങ്ങളുമായി ബന്‌ധിപ്പിച്ച് വിദഗ്ദ്ധ ചികിത്സോപദേശം കൈമാറാൻ ഈ പദ്ധതി സഹായിക്കുന്നുണ്ട്
ആൻഡമാൻ, ലക്ഷദ്വീപ് തുടങ്ങിയ ദ്വീപുകളും വടക്കു കിഴക്കൻ പ്രദേശങ്ങളും കാശ്‌മീർ, കാർഗിൽ തുടങ്ങി പെട്ടെന്ന് എത്തിപ്പെടാൻ വിഷമമുള്ള സ്ഥലങ്ങളിലും ടെലിമെഡിസിൻ സൌകര്യമെത്തിക്കാൻ കഴിയുന്നതും എടുത്തുപറയേണ്ട നേട്ടം തന്നെയാണ് .
കേരളത്തിൽ ശബരിമലയിൽ തീർത്ഥാടകർക്ക് ഈ സൌകര്യം ലഭ്യമാകുന്നുണ്ട്. കേരളത്തിലെ മെഡിക്കൽ കോളേജുകളെ ഗ്രാമങ്ങളിലുള്ള ആശുപത്രികളുമായി ഉപഗ്രഹം വഴി ബന്‌ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. മെഡിക്കൽ കോളേജുകളിലെ വിദഗ്ദ്ധരായ പ്രൊഫസർമാരുടെയും ലക്ചർമാരുടെയും സേവനം അവർ നേരിട്ട് എത്താതെ തന്നെ ഗ്രാമങ്ങളിൽ ഫലപ്രദമായി എത്തിക്കാൻ ഇത് സഹായകമാണ്
രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ ജലദൌർലഭ്യമുള്ള പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്താൻ ഉപഗ്രഹങ്ങളെയാണ് ആശ്രയിക്കുന്നത് . കാലാവസ്ഥാ പ്രവചനം കൃത്യമായി നടത്തുന്നതും ഇത്തരം ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് .
ഉദാഹരണത്തിന് 2013 ഒക്ടോബറിൽ ഒഡിഷ തീരത്ത് മണിക്കൂറിൽ 225 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ഫാലിൻ കൊടുങ്കാറ്റിൽ 23 മരണങ്ങൾ മാത്രമേ ഉണ്ടായുള്ളൂ. 1999-ൽ ഇതേസ്ഥലത്തുണ്ടായ സമാനമായ കൊടുങ്കാറ്റിൽ മരണമടഞ്ഞത് 10,000 പേരായിരുന്നു. ബഹിരാകാശത്ത് ഭ്രമണംചെയ്യുന്ന ഇന്ത്യൻ കാലാവസ്ഥാനിരീക്ഷണ ഉപഗ്രഹങ്ങൾ നൽകിയ വിവരങ്ങളനുസരിച്ച് കൊടുങ്കാറ്റ് എപ്പോൾ എവിടെ വീശിയടിക്കുമെന്ന് കൃത്യമായി പ്രവചിക്കാനും പത്തുലക്ഷംപേരെ മാറ്റിപ്പാർപ്പിച്ച് മുൻകരുതലുകളെടുക്കാനും കഴിഞ്ഞതുകൊണ്ട് മാത്രമാണ് മരണസംഖ്യ കുറയ്ക്കാൻ കഴിഞ്ഞത്
1960-കളിൽ, തലസ്ഥാനനഗരമായ ഡൽഹിയിൽ, 30 കിലോമീറ്റർ ചുറ്റുവട്ടത്തിൽ മാത്രം സംപ്രേഷണശേഷിയുള്ള ടെലിവിഷനുണ്ടായിരുന്ന കാലത്ത് ഇന്ത്യയിലെ ഗ്രാമങ്ങളിൽപോലും കർഷകരെ ആധുനിക കൃഷിരീതികൾ പഠിപ്പിക്കാൻ ഉപഗ്രഹത്തിൽനിന്ന് നേരിട്ട് ഗ്രാമങ്ങളിലെ ടി.വി.കളിലേക്ക് കൃഷിദർശൻ പരിപാടി സംപ്രേഷണം ചെയ്യാമെന്ന് അധികൃതർക്ക് കാണിച്ചുകൊടുത്തത് വിക്രം സാരാഭായി ആയിരുന്നു എന്നത് മറന്നുപോകരുത്
സിവിലിയൻ ആവശ്യങ്ങൾക്കും സൈനികാവശ്യങ്ങൾക്കുമായുള്ള ഭൗമനിരീക്ഷണം , ഇത്തരം ഉപഗ്രഹങ്ങൾ ചെയ്യുന്ന പല ജോലികളിൽ ചിലതുമാത്രമാണ്..വിവരവിനിമയ സാങ്കേതികവിദ്യയാണ് ഇന്ന് ഉപഗ്രഹങ്ങൾ നൽകുന്ന ഏറ്റവും വലിയ സേവനം.. മൊബൈൽ ഫോണും ഇന്റർനെറ്റും ടെലിവിഷനുമെല്ലാം ഇത്തരം ഉപഗ്രഹങ്ങളുടെ സംഭാവനയാണ്
ഇനി ചന്ദ്രയാൻ വിക്ഷേപിച്ചതിന്റെ ലക്ഷ്യങ്ങളിലേക്ക് മടങ്ങിവരാം .ചന്ദ്രന്റെ ഇന്നോളം പര്യവേഷണവിധേയമാക്കാത്ത മേഖലയായ ദക്ഷിണധ്രുവ പ്രദേശത്തെ രഹസ്യങ്ങള്‍ തേടിയാണ് ചാന്ദ്രയാന്‍ 2ന്റെ പ്രയാണം. ഒരു ദശാബ്ദം നീണ്ട ശാസ്ത്ര, സാങ്കേതിക ഗവേഷണങ്ങള്‍ക്കൊടുവിലാണ് ലോകം ഉറ്റുനോക്കുന്ന ദൗത്യത്തിന് തുടക്കമായിരിക്കുന്നത്.
രാജ്യത്തിനും മനുഷ്യകുലത്തിന് ആകമാനവും നേട്ടമാകുന്ന ഗവേഷണങ്ങള്‍ക്കും ബഹിരാകാശത്തെ അതിവിദൂര മേഖലകളിലേക്കുള്ള ഭാവിയാത്രകള്‍ക്ക് ഊര്‍ജ്ജം പകരത്തക്കവിധം ചന്ദ്രനെക്കുറിച്ചുള്ള അറിവുകള്‍ മെച്ചപ്പെടുത്തുകയാണ് ഇന്ത്യന്‍ ചാന്ദ്രദൗത്യത്തിന്റെ ലക്ഷ്യം.
...ചന്ദ്രപ്രതലത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകമാണ് ഹീലിയം -3 . അണുസംയോജനം (ന്യൂക്ലിയര്‍ ഫ്യൂഷന്‍) വഴി ഊർജ്ജം ഉത്‌പാദിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏറ്റവും പ്രതീക്ഷയേകുന്ന ഇന്ധനമാണ് ഹീലിയം-3.
ചന്ദ്രപ്രതലത്തില്‍ ഈ മൂലകം സുലഭമാണെന്നും, അവിടെനിന്ന് അത് എളുപ്പത്തില്‍ ശേഖരിക്കാന്‍ കഴിയുമെന്നുമുള്ള വസ്‌തുതയാണ് ലോകരാഷ്ട്രങ്ങളെ വീണ്ടും ചന്ദ്രനിലേക്ക് ആകർഷി ക്കുന്ന മുഖ്യഘടകം.
ഭാവിയില്‍ സൗരയൂഥത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് മനുഷ്യന്‍ നടത്തുന്ന ഗോളാന്തരയാത്രകൾക്ക് ഇടത്താവളമാകാനും ചന്ദ്രന് കഴിയും. ഈ ലോകമത്സരത്തില്‍ ഇന്ത്യയും ശക്തമായിത്തന്നെ രംഗത്തുണ്ടെന്ന് പ്രഖ്യാപിക്കുന്നതാണ് ചാന്ദ്രയാന്‍ ദൗത്യം.ബഹിരാകാശ സാങ്കേതികവിദ്യ ലോകസമാധാനത്തിനെന്നും അത‌് നാടിന്റെയും സാധാരണക്കാരന്റെയും പുരോഗതിക്കും വികസനത്തിനുമെന്ന വിക്രം സാരാഭായിയുടെ കാഴ‌്ചപ്പാടാണ‌് ഇസ‌്റോയുടെ അടിത്തറ.
അന്താരാഷ്ട്ര താല്‍പര്യങ്ങളെ മറികടന്ന്, ബഹിരാകാശത്ത് ഇന്ത്യയുടെ സാന്നിധ്യം കൂടുതല്‍ വിശാലവും ശക്തവുമാക്കാന്‍ ചന്ദ്രയാന്‍ 2 പദ്ധതി ലക്ഷ്യമിടുന്നു. ഒപ്പം പുതിയ തലമുറയില്‍പ്പെട്ട ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, പര്യവേഷകര്‍ തുടങ്ങിയവര്‍ക്കെല്ലാം പ്രചോദനമാകാന്‍ വഴിയൊരുങ്ങുമെന്നുമാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ . അതെ ചന്ദ്രയാൻ പോലുള്ള ദൗത്യങ്ങൾ ഭാവിയിൽ മനുഷ്യന് ഏറെ പ്രയോജനകരമാകുന്ന പരീക്ഷണങ്ങളുടെ തുടക്കമാണ്...
അതെ, തീർച്ചയായും കേരളത്തിലെയോ ഇന്ത്യയിലെയോ എന്നല്ല , ലോകത്തിലെതന്നെ പട്ടിണി മാറ്റാൻ ഉതകുന്ന കണ്ടുപിടത്തങ്ങളുടെ തുടക്കമാണ് ഓരോ പരീക്ഷണവും ...
https://www.facebook.com/Malayalivartha























