കോണ്‍ഗ്രസില്‍ പൊട്ടിത്തെറി...കര്‍ണാടക പ്രതിസന്ധിക്ക് കാരണം കോണ്‍ഗ്രസ് നേതൃത്വത്തിനു പറ്റിയ വീഴ്ച; ജനാധിപത്യവും സത്യസന്ധതയും കര്‍ണാടകയിലെ ജനങ്ങളും പരാജയപ്പെട്ടു

കര്‍ണാടകയിലെ സര്‍ക്കാര്‍ വീണതില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനും വീഴ്ച പറ്റിയെന്ന് രാഹുല്‍ ഗാന്ധി. വിശ്വാസ വോട്ടെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണവും ആ അതൃപ്തി വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ ഉദ്ദേശിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.ആദ്യ ദിവസം മുതല്‍ കോണ്‍ഗ്രസ്‌ജെഡിഎസ് സര്‍ക്കാരിനെ അകത്തും പുറത്തുമുള്ള ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ലക്ഷ്യമിട്ടിരുന്നു. ഇത്തരക്കാരുടെ അധികാര വഴിയിലെ തടസ്സമായും ഭീഷണിയായും അവര്‍ സര്‍ക്കാരിനെ കണ്ടു.
അവരുടെ അത്യാഗ്രഹം ഇന്ന് വിജയിച്ചു. ജനാധിപത്യവും സത്യസന്ധതയും കര്‍ണാടകയിലെ ജനങ്ങളും പരാജയപ്പെട്ടുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി പുറത്തുവിട്ട കത്തിലെ വരികളും ഇതിന് സമാനമായിരുന്നു. കൂടുതല്‍ ശക്തരായവര്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന രീതിയാണ് ഇവിടെയുള്ളത്.
ആരും അധികാരം ത്യാഗം ചെയ്യാന്‍ തയാറല്ല.അധികാരത്തോടുള്ള ആഗ്രഹം തൃജിക്കാതെ ശത്രുക്കളെ നേരിടാന്‍ നമുക്ക് സാധിക്കില്ല എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. കര്‍ണാടകയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ സിദ്ധരാമയ്യ ആണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ബിജെപിയുടെ കുതിരക്കച്ചവടത്തിന്റെ ഫലമാണ് കര്‍ണാടകയിലെ സംഭവവികാസങ്ങളെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.സഖ്യ സര്‍ക്കാരിനെ അസ്ഥിരിപ്പെടുത്താന്‍ സിദ്ധരാമയ്യ ശ്രമിക്കുന്നുവെന്ന ആരോപണം ദേവഗൗഡയും കുമാരസ്വാമിയും നേരത്തെ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ ഡികെ ശിവകുമാറും എംഎല്‍എമാരുടെ കൂട്ടരാജിയില്‍ സിദ്ധരാമയ്യയെ പഴിച്ചിരുന്നു.
https://www.facebook.com/Malayalivartha























