അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് എച്ച്.ഡി.കുമാരസ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്‌ജെഡിഎസ് സര്‍ക്കാര്‍ നിലംപൊത്തിയതിനു പിന്നാലെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ ശക്തമാക്കി ബിജെപി

അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് എച്ച്.ഡി.കുമാരസ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്‌ജെഡിഎസ് സര്‍ക്കാര്‍ നിലംപൊത്തിയതിനു പിന്നാലെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ ശക്തമാക്കി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ഡല്‍ഹിക്ക് തിരിക്കും.പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നദ്ദ തുടങ്ങിയവരുമായി നേതാക്കള്‍ ചര്‍ച്ച നടത്തും.
മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, ജെ.സി. മധുസ്വാമി, അരവിന്ദ് ലിംബവാലി തുടങ്ങിയവരാണ് ഡല്‍ഹിയിലെത്തി ഷായെയും നദ്ദയേയും കാണുകയെന്നാണ് വിവരം. വ്യാഴാഴ്ചയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha























