ജാര്‍ഖണ്ഡിലും ബീഹാറിലും ഇടിമിന്നലേറ്റ് 51 മരണം... പൊള്ളലേറ്റ പത്തോളം പേര്‍ ആശുപത്രിയില്‍

ജാര്‍ഖണ്ഡിലും ബീഹാറിലുമായി ഇടിമിന്നലേറ്റ് 51 പേര്‍ മരിച്ചു. പൊള്ളലേറ്റ പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. ബീഹാറില്‍ 39 പേരും ജാര്‍ഖണ്ഡില്‍ 12 പേരുമാണു മരിച്ചത്. ഔറംഗാബാദ്, ഈസ്റ്റ് ചന്പാരന്‍, ഭഗല്‍പുര്‍ ജില്ലകളിലാണ് ബിഹാറില്‍ മിന്നലേറ്റു മരണമുണ്ടായത്.
ജാര്‍ഖണ്ഡില്‍ ജാംതാര, രാംഗഡ്, പകുര്‍ ജില്ലകളിലാണ് മരണം സംഭവിച്ചത്. ചൊവ്വാഴ്ച രാത്രിക്കുശേഷമാണ് ബിഹാറിലും ജാര്‍ഖണ്ഡിലും ശക്തമായ ഇടിമിന്നലുണ്ടായത്. രണ്ടുസംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ബുധനാഴ്ച ബീഹാറില്‍ ശരാശരി 28.9 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി സാധാരണ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.ആളുകള്‍ക്ക് കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























