തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് നിരോധന ബില്‍ ഇന്ന് വീണ്ടും ലോക്‌സഭയില്‍...

മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് നിരോധന ബില്‍ ഇന്ന് വീണ്ടും ലോക്‌സഭയില്‍ വരും. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതക്ക് ഇടപെടണമെന്ന് മോദി അഭ്യര്‍ഥിച്ചെന്ന ട്രംപിന്റെ പ്രസ്താവനയില്‍ മോദിക്കെതിരെ ഭരണപ്രതിപക്ഷ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് മുത്തലാഖ്് ബില്‍ ലോക്‌സഭയില്‍ വീണ്ടും എത്തുന്നത്.
ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കും. നേരത്തെ ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭയില്‍ പരാജയപ്പെടുകയായിരുന്നു. മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമാണ് ബില്‍ കൊണ്ടുവരുന്നത്. മുത്തലാഖ് ബില്ലിന് പുറമെ ഡി.എന്‍.എ സാങ്കേതികവിദ്യാ ബില്‍, ദേശീയ മെഡിക്കല്‍ കമീഷന്‍ ബില്‍ എന്നിവയാണ് ലോക്‌സഭ പരിഗണിക്കുന്നത്. അതേസമയം, പാപ്പരത്ത നിയമ ഭേദഗതി ബില്‍, വിവരാവകാശ നിയമ ഭേദഗതി ബില്‍ എന്നിവ രാജ്യസഭയുടെ പരിഗണനക്ക് വരും. ഇത്തരത്തിലുള്ള സുപ്രധാനമായ ഏഴ് ബില്ലുകള്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
വിവരാവകാശ നിയമ ഭേദഗതി ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ പതിമൂന്ന് പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























