തെലുങ്കാനയില്‍ പന്നിപ്പനി: രണ്ട് പേര്‍ കൂടി മരിച്ചു

തെലുങ്കാന സംസ്ഥാനത്ത് പന്നിപ്പനി ബാധിച്ച രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ ഈ മാസം പന്നിപ്പനി പിടിപെട്ട് മരണമടഞ്ഞവരുടെ എണ്ണം 9 ആയി. ഹൈദരാബാദ് സിറ്റിയില്‍ 48 പേര്‍ പുതുതായി രോഗബാധിതരായെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2009ല്‍ ആന്ധ്രയില്‍ പന്നിപ്പനി പടര്‍ന്നു പിടിച്ചതിനു ശേഷം ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമാണ്. എച്ച് വണ്‍ എന്‍ വണ്‍ പരിശോധനയ്ക്ക് ഹൈദരാബാദില്‍ പ്രിവന്റിവ് മെഡിസിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഉള്ളതിനാല്‍ രോഗനിര്‍ണയം വേഗത്തിലാക്കാന്‍ കഴിയുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























