നാവികസേനാ ആസ്ഥാനത്തെ പീഡനം: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ആന്റണി

ഇരുപത്താറുകാരിയെ നാവികസേന താവളത്തില്‍ പീഡിപ്പിച്ച കേസില്‍ കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി. അന്വേഷണം കഴിയുന്നതുവരെ ക്ഷമ കാണിക്കണം. ഇക്കാര്യം ഒരു വിവാദമാക്കരുത്. ആരോപണം വന്നയുടനെ തന്നെ അന്വേഷണത്തിന് താന്‍ ഉത്തര വിട്ടിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
ഒറീസക്കാരിയായ യുവതിയുടെ പരാതി പ്രകാരം കൊച്ചി ഹാര്‍ബര്‍ പോലീസ് കേസെടുത്തിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഉത്തരാഖണ്ഡ് സ്വദേശിയായ ലഫ്. രവികിരണ്‍ നാവിക സേനയിലെ മറ്റ് ആറ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.
എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നാണ് നേവിയുടെ നിലപാട്. യുവതിയുടെ പരാതിയിലുള്ള കാര്യങ്ങള്‍ വാസ്‌തവമല്ലെന്നാണ് നാവിക സേന പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
https://www.facebook.com/Malayalivartha























