ഞങ്ങളുടെ പ്രസിഡന്റിന്റെ സുരക്ഷയാണ് പ്രധാനം... ഒബാമയുടെ സന്ദര്‍ശനാര്‍ഥം റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്പഥിന് മുകളിലൂടെയുള്ള വ്യോമ ഗതാഗതത്തിന് നിരോധനം

ഞങ്ങളുടെ പ്രസിഡന്റിന്റെ സുരക്ഷയാണ് പ്രധാനം... ഭീകരാക്രമണ ഭിഷണി നേരിടുന്ന അമേരിക്കയെ സംബന്ധിച്ച് ബാരക് ഒബാമയുടെ സുരക്ഷ വളരെ പ്രധാനമാണ്. അതിനാല്‍ തന്നെ ഒബാമയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അതിനായി അവര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. ഒബാമയുടെ സന്ദര്‍ശനാര്‍ഥം രാജ്പഥില്‍ വ്യോമഗതാഗതം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
അവസാനം അമേരിക്കയുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ ഇന്ത്യ വഴങ്ങി. അമേരിക്കയുടെ ആവശ്യം പരിഗണിച്ച് റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്പഥിന് മുകളിലൂടെയുള്ള വ്യോമ ഗതാഗതത്തിന് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തി. അതേസമയം, പരേഡില്‍ പങ്കെടുക്കുന്ന യുദ്ധ വിമാനങ്ങള്‍ക്ക് തീരുമാനം ബാധകമാകില്ല.
റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായെത്തുന്ന ബരാക് ഒബാമയുടെ സുരക്ഷ കണക്കിലെടുത്ത് രാജ്പഥില്‍ അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ വ്യോമഗതാഗതം നിരോധിക്കണമെന്നായിരുന്നു അമേരിക്കന്‍ സുരക്ഷാ ഏജന്‍സികളുടെ ആവശ്യം. ഈ ആവശ്യം ആദ്യം തള്ളിക്കളഞ്ഞ ഇന്ത്യ ഒടുവില്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























