ഒരു കോടി ആവശ്യപ്പെട്ട് റയില്‍വേയ്ക്ക് മാവോയിസ്റ്റ് ഭീഷണി

ഒരു കോടി രൂപയും വെടിക്കോപ്പുകളും ലെവിയായി തങ്ങള്‍ക്ക് നല്‍കണമെന്ന് റയില്‍വേയോട് മാവോയിസ്റ്റുകളുടെ ഭീഷണി. ഇല്ലെങ്കില്‍ റയില്‍വേ ട്രാക്കുകള്‍ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി. ഡിവിഷണല്‍ റയില്‍വേ മാനേജരുടെ ഓഫീസിലേക്ക് മാവോയിസ്റ്റുകളുടെ ഏരിയ കമാന്‍ഡര്‍ എന്നവകാശപ്പെടുന്ന റാംജി സാംഹി തപാലില്‍ അയച്ച കത്തിലാണ് ഭീഷണി. നൂറോളം തോക്കുകളും വെടിയുണ്ടകളുമാണ് ആവശ്യപ്പെട്ടത്. ബന്ധപ്പെടാന്‍ മൂന്നു മൊബൈല്‍ നമ്പരുകള്‍ എഴുതിയിരുന്നു. വിളിച്ചപ്പോള്‍ രണ്ടെണ്ണം ഓഫ് ചെയ്തിരിക്കുകയായിരുന്നു. ഒന്നില്‍ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. പൊലീസ് അന്വേഷണം നടത്തുന്നു. കത്ത് സാമൂഹിക വിരുദ്ധരുടെ കുസൃതി ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























