കല്‍ക്കരിപ്പാടം അഴിമതി, ബിര്‍ലയെയും ടി.കെ.എ നായരെയും സി.ബി.ഐ ചോദ്യം ചെയ്തു

ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപാടം അനുവദിച്ചതില്‍ അഴിമതി നടന്നുവെന്ന കേസില്‍ ഹിന്‍ഡാല്‍കോ ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ലയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സെക്രട്ടറിയായിരുന്ന ടി.കെ.എ നായരെയും സി.ബി.ഐ ചോദ്യം ചെയ്തു. എന്നാല്‍ ഇതിനെ കുറിച്ച് സിബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും സിബിഐ ചോദ്യം ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായരുന്നു.
സി.ബി.ഐ പ്രത്യേക കോടതിയില്‍ അന്വേഷണം സംബന്ധിച്ച ഈ മാസം 27 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതിന് മുന്നോടിയായിട്ടാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. എന്നാല്‍ ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവരാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സൂചനയുണ്ട്. മന്‍മോഹന്‍ സിങ്ങിനെ പ്രതിയാക്കിയാല്‍ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ വരുതിയിലാക്കാന്‍ ബിജെപിയ്ക്ക് കഴിയുമെന്നും രാഷ്ടീയ നിരീക്ഷകര്‍ സിബിഐയുടെ ഈ നീക്കത്തെ വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം മന്ത്രിയുടെ വിവാദ പ്രസ്ഥാവനയുടെ പേരില്‍ കോണ്‍ഗ്രസ് തടസപ്പെടുത്തിയിരുന്നു. അടുത്ത സമ്മേളനത്തിലും സഭാ നടപടികള്‍ തടസപ്പെടുത്താതിരിക്കാനാണ് അന്വേഷണവുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
2005ലാണ് തലാബിരാ2 എന്ന കല്‍ക്കരിപ്പാടം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോയ്ക്ക് കൈമാറിയത്. ഈ സമയത്ത് കല്‍ക്കരി വകുപ്പ് പ്രധാനമന്ത്രിയുടെ കൈയിലായിരുന്നു. കേസില്‍ സിംഗിനെ ചോദ്യം ചെയ്യണമെന്ന് സി.ബി.ഐ. കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























