മന്‍ കി ബാത് പ്രഭാഷണത്തില്‍ മോഡിയൊടൊപ്പം ഒബാമയും പങ്കെടുക്കുന്നു: ട്വിറ്റര്‍ സന്ദേശത്തിലാണ് ഈ വിവരം പുറത്തുവിട്ടത്

ഒബാമയോടും മോഡിയോടും നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കണമെന്നുണ്ടോ? എങ്കില്‍ ഇതാ ഒരു അവസരം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മന്‍ കി ബാത് റേഡിയോ പ്രഭാഷണത്തില്‍ ഇത്തവണ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും പങ്കുചേരുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്ത് എല്ലാ മാസവും പ്രധാനമന്ത്രി നടത്തുന്ന റേഡിയോ പ്രസംഗമാണ് മന്‍ കി ബാത്. ഒബാമ പങ്കെടുക്കുന്ന മന്‍ കി ബാത് റിപ്പബ്ലിക് ദിനത്തിന്റെ പിറ്റേന്നാണ് സംപ്രേഷണം ചെയ്യുക. ട്വിറ്റര്‍ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഈ വിവരം പുറത്തുവിട്ടത്.
#AskObamaModi എന്ന ഹാഷ്ടാഹില്‍ ഞായര്‍ വരെ ഇന്ത്യയിലെ ജനങ്ങള്‍ക്കും ഒബാമയോടും മോഡിയോടും ചോദ്യങ്ങള്‍ ചോദിക്കാം. ഇരുവരും തങ്ങളുടെ ചിന്തകള്‍ ഒരുമിച്ചു പങ്കുവയ്ക്കുമെന്ന് മോഡി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഞായര്‍ രാവിലെയാണ് ഒബാമ ഇന്ത്യയിലെത്തുക. മുന്ന് ദിവസം അദ്ദേഹം രാജ്യത്തുണ്ടാകും. തുടര്‍ന്ന് 27ന് തെക്കന്‍ ഡല്‍ഹിയില്‍ 2,000 പേരടങ്ങുന്ന സംഘത്തെ ഒബാമ അഭിസംബോധന ചെയ്യും. നിരവധി കമ്പനിമാരുടെ സിഇഒമാരുമായി മോഡിയും ഒബാമയും ചര്‍ച്ച നടത്തും. ആഗ്രയിലെ താജ്മഹലും സന്ദര്‍ശിച്ച ശേഷമായിരിക്കും ഒബാമ മടങ്ങുക. അതൊടൊപ്പം തന്നെ ഒബാമയുടെ ഭാര്യ മിഷേലിന് സമ്മാനമായി നല്‍കാന്‍ മോഡി നൂറ് ബനാറസ് സാരികള്‍ക്ക് ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























