10 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് സുപ്രീംകോടതി, വികലമായ മദ്യനയമാണ് സര്ക്കാരിന്റെതെന്ന് സുപ്രീം കോടതി

ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി പറഞ്ഞ 10 ബാറുകള്‍ക്ക് ഉടന്‍ ലൈസന്‍സ് നല്‍കണമെന്ന് സുപ്രീം കോടതി. 10 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ച് ഒന്‍പത് ത്രീസ്റ്റാര്‍ ബാറുകള്‍ക്കും ഒരു ഫോര്‍ സ്റ്റാര്‍ ബാറിനും സര്‍ക്കാര്‍ ലൈസന്‍സ് നല്‍കണം. വിധിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ വീണ്ടും സമീപിക്കാനും കോടതി നിര്‍ദേശിച്ചു. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാമെങ്കില്‍ എന്തുകൊണ്ട് ത്രീസ്റ്റാറിനും ഫോര്‍ സ്റ്റാറിനും നല്‍കിക്കൂട. ഹൈക്കോടതിയുടെ വിധികള്‍ നടപ്പാക്കാതെ എപ്പോഴും സുപ്രീം കോടതിയില്‍ അപ്പീലിനു പോകുന്നത് നല്ല പ്രവണതയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ മദ്യനയത്തെയും കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു. വികലമായ മദ്യനയമാണ് സര്‍ക്കാരിന്റേത്. ഇതു പ്രായോഗികമല്ല. അംഗീകരിക്കാനാകാത്ത മദ്യനയമാണിത്. അത്ഭുതകരമായ കാര്യങ്ങളാണ് കേരളത്തില്‍ നിന്നുണ്ടാകുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍ മനഃപൂര്‍വം അതു പറയാതിരിക്കുകയാണ്. ഓരോ ദിവസവും ഓരോ കാര്യങ്ങളാണ് മദ്യനയത്തെക്കുറിച്ചു കേള്‍ക്കുന്നതെന്നും കോടതി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























