ഇറോം ഷര്‍മിളയെ മോചിപ്പിക്കണമെന്ന് വീണ്ടും കോടതി

മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മിളയ്‌ക്കെതിരെ ചുമത്തിയ ആത്മഹത്യാശ്രമ കുറ്റം നിലനില്‍ക്കില്ലെന്ന് ഇംഫാലിലെ ജില്ലാ കോടതി. ഷര്‍മിളയെ കസ്റ്റഡിയില്‍ നിന്നും ഉടന്‍ മോചിപ്പിക്കണമെന്നും കോടതി പ്രസ്താവിച്ചു. 2000 നവംബര്‍ മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇറോം ഷര്‍മിള. ഇവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 309, 353 വകുപ്പുകളായിരുന്നു ഇറോം ഷര്‍മിളയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2000 നവംബര്‍ അഞ്ചിനാണ് ഷര്‍മിള (41) നിരാഹാരസമരം തുടങ്ങിയത്. ആത്മഹത്യാശ്രമക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. 2010ലും 2014ലും ജാമ്യം ലഭിച്ചെങ്കിലും സമരം തുടര്‍ന്നതിനാല്‍ വീണ്ടും അറസ്റ്റിലായി. കഴിഞ്ഞ വര്‍ഷമായിരുന്നു ഇതിന് മുന്‍പ് കോടതി ഈ ആവശ്യം മുന്നോട്ട് വച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























