Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

ഒ​റ്റു​കാ​ര്‍​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മത്തണം; മോ​ദി​ക്ക്​​ ക​ത്തെ​ഴു​തി​യ 49 പ്ര​മു​ഖ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ ഹി​ന്ദു​മ​ഹാ​സ​ഭ

31 JULY 2019 03:04 PM IST
മലയാളി വാര്‍ത്ത

ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കും ദ​​ളി​​ത​​ര്‍​​ക്കു​​മെ​​തി​​രെ​ നടക്കുന്ന ആ​ള്‍​ക്കൂ​ട്ട അ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധമറിയിച്ചുകൊണ്ട്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​​ ക​ത്തെ​ഴു​തി​യ 49 പ്ര​മു​ഖ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആവശ്യവുമായി​ ഹി​ന്ദു​മ​ഹാ​സ​ഭ. ഇ​ക്കാ​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് ര​ക്ത​ത്തി​ലെ​ഴു​തി​യ 101 ക​ത്തു​ക​ള്‍ സം​ഘ​ട​ന പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ അ​യ​ച്ചു.

ഇ​ത്ത​രം ഒ​റ്റു​കാ​ര്‍​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തു​ക​യും അ​വ​ര്‍​ക്ക്​ ന​ല്‍​കി​യ ദേ​ശീ​യ പു​ര​സ്​​കാ​രം പി​ന്‍​വ​ലി​ക്കു​ക​യും വേ​ണ​മെ​ന്ന്​ ഹി​ന്ദു​മ​ഹാ​സ​ഭ പ്ര​ധാ​ന​മ​ന്ത്രി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. മുസ്ലീങ്ങൾക്കും ദളിതർക്കും നേ​രെ ന​ട​ക്കു​ന്ന ആ​ള്‍​ക്കൂ​ട്ട അ​ക്ര​മ​ണ​ങ്ങ​ള്‍ രാ​ജ്യ​ത്തെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നാ​ണെ​ന്ന്​ സം​ഘ​ട​ന​യു​ടെ ദേ​ശീ​യ വ​ക്​​താ​വ്​ അ​ശോ​ക്​ പ​ണ്ഡെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കും ദ​ലി​തു​ക​ള്‍​ക്കും വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന ചി​ല മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ള്‍ ക​ശ്​​മീ​രി​ല്‍ ഹി​ന്ദു​ക്ക​ള്‍​ക്കെ​തി​രാ​യ അ​ക്ര​മ​ണ​ങ്ങ​ളി​ല്‍ മൗ​നം​പാ​ലി​ക്കു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം ആഞ്ഞടിച്ചു.

ശ്രീരാമന്റെ പേര് രാജ്യത്ത് കൊലകള്‍ നടത്താനുള്ള പോര്‍വിളിയായി മാറിയിരിക്കുകയാണെന്നും, ഇത് തടയണമെന്നും ആവശ്യപ്പെട്ട് സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും, സിനിമാനടി രേവതിയുമുള്‍പ്പെടെ 49 സിനിമാ പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. രേവതിയ്ക്കും അടൂരിനും പുറമെ, ശ്യാം ബെനഗല്‍, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, സംവിധായിക അപര്‍ണ സെന്‍, നടി കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്രോ ചാറ്റര്‍ജി എന്നിവരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. രാജ്യത്ത് നിരന്തരം സംഭവിക്കുന്ന ആള്‍ക്കൂട്ടക്കൊലകളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു, മോദിക്കായുള്ള സിനിമാപ്രവര്‍ത്തകരുടെ കത്ത്.

'നിര്‍ഭാഗ്യവശാല്‍ ഇന്ന്, ജയ് ശ്രീറാം എന്നത് മനുഷ്യരെ തല്ലികൊല്ലാനുള്ള ഒരു പോര്‍വിളിയായി മാറിയിരിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും രാമനാമം പവിത്രവും പാവനവുമായാണ് കരുതി പോരുന്നത്. ആ പേര് ഇനിയും മോശമാക്കാന്‍ അനുവദിക്കരുത്. ഇതിന് ഒരു അറുതി വരുത്തണം. 2009 ജനുവരി ഒന്നിനും, 2018 ഒക്ടോബര്‍ 29നും ഇടയ്ക്ക് രാജ്യത്ത് മതവുമായി ബന്ധപ്പെട്ട് 254 കൊലകളാണ് നടന്നത്. ദളിതര്‍ക്കെതിരെ 840 ആക്രമസംഭവങ്ങളാണ് 2016ല്‍ മാത്രം സംഭവിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രീ, നിങ്ങള്‍ ഇതിനെതിരെ എന്ത് നടപടിയെടുത്തു?' എന്ന് സിനിമാപ്രവര്‍ത്തകര്‍ കത്തിലൂടെ മോദിയോട് ചോദിക്കുന്നു.

ഈ കുറ്റവാളികള്‍ക്ക് ഒരിക്കലും ജാമ്യം നല്‍കാന്‍ പാടില്ലെന്നും, പരമാവധി ശിക്ഷ ഇവര്‍ക്ക് നല്‍കണമെന്നും സിനിമാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരെ, 'അര്‍ബന്‍ നക്സല്‍' എന്നും ദേശവിരുദ്ധര്‍ എന്നും നാമകരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും സിനിമ പ്രവർത്തകർ കത്തിലൂടെ ആവശ്യപ്പെട്ടു.

എന്നാൽ ഇതിനെതിരെ ബോളിവുഡ് നടി കങ്കണാ റണാവത്തിന്റെ നേതൃത്വത്തിലുള്ള 61 കലാകാരന്മാർ രംഗത്തെത്തി. രാഷ്ട്രീയമായ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് തിരഞ്ഞെടുത്ത വിഷയത്തിൽ മാത്രം പ്രതികരിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്യുന്നത് തെറ്റായ പ്രവണതയാണെന്ന് ഇവർ തങ്ങളുടെ കത്തിൽ ആരോപിച്ചു. സെൻസർ ബോർഡ് തലവൻ പ്രസൂൺ ജോഷി, സിനിമാ പ്രവർത്തകരായ മധുർ ഭണ്ടാർക്കർ, വിവേക് അഗ്നിഹോത്രി, നർത്തകിയും രാജ്യസഭാംഗവുമായ സൊണാൽ മാൻസിംഗ് എന്നിവരാണ് കത്തിന് പിന്നിൽ.

രാഷ്ട്രത്തിന്റെ സംരക്ഷകരെന്ന് സ്വയം വിശ്വാസിക്കുന്ന ചിലർ കൃത്യമായ രാഷ്ട്രീയ, സ്ഥാപിത താത്പര്യത്തോടെയാണ് ഇത്തരമൊരു കത്തെഴുതിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ വിലകുറച്ച് കാണാൻ വേണ്ടി മാത്രമാണ് ഇത്തരമൊരു കത്തെഴുതിയിരിക്കുന്നതെന്ന് വ്യക്തമാണ്. ആദിവാസികളും പാർശ്വവത്കരിക്കപ്പെട്ടവരും മാവോവാദികളുടെ ആക്രമണത്തിന് ഇരയായപ്പോൾ ഇവർ എവിടെയായിരുന്നു. കാശ്‌മീരിലെ സ്‌കൂളുകൾ കത്തിക്കുമെന്ന് വിഘടനവാദികൾ ആഹ്വാനം മുഴക്കിയപ്പോഴും ഇക്കൂട്ടർ മിണ്ടിയില്ലെന്നും കത്തിൽ ആരോപിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം നാലാം തവണയും പുറത്തിറക്കി  (53 minutes ago)

ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതി...  (1 hour ago)

എസ്‌ഐആര്‍ നടപടികള്‍ കേരളത്തിലും പുരോഗമിക്കു  (1 hour ago)

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.  (2 hours ago)

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി...  (2 hours ago)

ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു... ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി.  (2 hours ago)

‌‌‌ഒരു പെണ്ണിന്റെ ജീവൻ !!വീണ ജോർജിനെ തെറിവിളിച്ച് ജനം  (2 hours ago)

പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള  (3 hours ago)

ഓഹരി വിപണി  (3 hours ago)

സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്  (4 hours ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (4 hours ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (4 hours ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (5 hours ago)

Malayali Vartha Recommends