വി ജി സിദ്ധാർത്ഥയെ ഇല്ലാതാക്കിയത് ബി ജെ പിയും കേന്ദ്ര സർക്കാരും:കഫെ കോഫി ഡേയുടെ ഉപജ്ഞാതാവ് സിദ്ധാർത്ഥയെ ഇല്ലാതാക്കിയത് അദ്ദേഹത്തിന്റെ ഭാര്യാപിതാവ് മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ കോൺഗ്രസിലേക്ക് മടങ്ങുന്നത് തടയാൻ

കഫെ കോഫി ഡേയുടെ ഉപജ്ഞാതാവ് സിദ്ധാർത്ഥയെ ഇല്ലാതാക്കിയത് അദ്ദേഹത്തിന്റെ ഭാര്യാപിതാവ് മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ കോൺഗ്രസിലേക്ക് മടങ്ങുന്നത് തടയാൻ. കേന്ദ്ര സർക്കാരും അവരെ താങ്ങി നിർത്തുന്ന വമ്പൻ വ്യവസായികളും ചേർന്നാണ് പദധതി തയ്യാറാക്കിയത്. സിദ്ധാർത്ഥ മരിച്ചതോടെ ഭാരതീയനായ ഒരു സംരംഭകന് ഭാരതത്തിലുള്ള ഭാവി പകൽ പോലെ വ്യക്തമായി.
കോഫി ഡേയെ വിഴുങ്ങാന്‍ മത്സരിച്ചവരില്‍ കൊക്കോ കോളയും റിലയന്‍സും വരെയുണ്ട്. ഭാര്യാപിതാവായ മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയെ ഭീഷണിപ്പെടുത്തി കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിച്ചത് സിദ്ധാര്‍ത്ഥയെ ആദായനികുതിവകുപ്പിനെ ഉപയോഗിച്ച് വരിഞ്ഞുമുറുക്കി. കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നെങ്കിലും സിദ്ധാര്‍ത്ഥയെ വെറുതെവിട്ടില്ല. ഒടുവില്‍ ബിജെപി സ്പോൺസർ ചെയ്ത വ്യവസായികൾക്ക് മുന്നിൽ കീഴടങ്ങാതെ സിദ്ധാർത്ഥ നേത്രാവതിയില്‍ അഭയം കണ്ടെത്തി.
ഇന്ത്യന്‍ യുവത്വത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കോഫി ബ്രാന്‍ഡായ കഫെ കോഫി ഡേ സ്ഥാപകനായ സിദ്ധാർത്ഥ ഇന്ത്യന്‍ കോഫി രാജാവ് എന്നാണ് അറിയപ്പെട്ടിരുന്നത്. വി ജി സിദ്ധാര്‍ത്ഥയുടെ തിരോധാനത്തിന് പിന്നില്‍ ഇന്ത്യന്‍ കോര്‍പറേറ്റ് ലോകത്തെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കുടിപ്പകയും രാഷ്ട്രീയവുമുണ്ട്.
ഇന്ത്യന്‍ കോഫി ലോകത്ത് അത്ഭുതകരവും വിപ്ലവകരവുമായ മുന്നേറ്റം സൃഷ്ടിച്ച കഫെ കോഫി ഡേയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ വര്‍ഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ്. റിലയന്‍സ് ഉള്‍പ്പെടെയുള്ള വമ്പൻ കമ്പനികൾ കഫെ കോഫി ഡേയെ വിഴുങ്ങാന്‍ പദ്ധതി തയാറാക്കിയിരുന്നു. പ്രതിദിനം വളര്‍ച്ചയായിരുന്നു 'സി സി ഡി' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട ഗ്രൂപ്പിന്റേത്. 1996 ല്‍ തുടക്കം കുറിച്ച കമ്പനിക്ക് ഇതിനകം 250 നഗരങ്ങളിലായി 1740 സ്റ്റോറുകള്‍ ഉണ്ടായിരുന്നു.
ഇന്ത്യയില്‍ വേറിട്ട കോഫി സംസ്കാരത്തിന് തുടക്കം കുറിച്ച ബ്രാന്‍ഡ് ആയിരുന്നു സി സി ഡി. ഇന്ത്യന്‍ യുവത്വം ഒന്നാകെ കഫെ കോഫി ഡേയില്‍ ഒത്തുചേരുന്നത് ഗൗരവകരമായ ചര്‍ച്ചകള്‍ക്കായിട്ടായിരുന്നു. പഴയ ചായക്കടകളുടെ ആധുനിക മുഖമായിരുന്നു ന്യൂജനറേഷന്‍ ഹൃദയത്തില്‍ വഹിച്ച കഫെ കോഫി ഡേ. ഗൗരവമായ ചർച്ചകൾ ഇല്ലാതാക്കണമെന്നുള്ളത് മോദി സർക്കാരിന്റെ ഗൂഢാലോചനയാണ്. കോഫി ഡേ ഇല്ലാതാകുന്നതോടെ ചർച്ചകളും ഇല്ലാതാകുന്നു.
പക്ഷെ, ഇതിനുപിന്നിലെ രാഷ്ട്രീയബന്ധമാണ് ഇന്ത്യന്‍ കോര്‍പറേറ്റ് ലോകത്ത് പിടിമുറുക്കിയ ബി ജെ പിയെ അസ്വസ്തമാക്കിയത്. കര്‍ണ്ണാടകയിലെ ഏറ്റവും ശക്തനായിരുന്ന മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായനുമായിരുന്ന എസ് എം കൃഷ്ണയുടെ മകളുടെ ഭര്‍ത്താവായിരുന്നു വിജി സിദ്ധാര്‍ത്ഥ.
എസ് എം കൃഷ്ണയെ ഒതുക്കുന്നതിനായിരുന്നു ആദ്യം മരുമകനായ സിദ്ധാര്‍ത്ഥയുടെ കഫെ കോഫി ഡേയില്‍ കേന്ദ്ര സര്‍ക്കാര്‍ കൈവച്ചത്. ആദായനികുതി വകുപ്പ് സിദ്ധാര്‍ത്ഥയെ വിടാതെ പിന്തുടര്‍ന്നു. ഒരേസമയം സി സി ഡിയുടെ 25 സ്ഥാപനങ്ങളിലടക്കം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഒടുവില്‍ ബി ജെ പിയുമായി സന്ധി ചെയ്യാന്‍ എസ് എം കൃഷ്ണയ്ക്ക് തയാറാകേണ്ടി വന്നു. കോണ്‍ഗ്രസ് പാരമ്ബര്യം ഉപേക്ഷിച്ച് 2017 മാര്‍ച്ചില്‍ അദ്ദേഹം ബി ജെ പിയില്‍ ചേര്‍ന്നു.
എന്നിട്ടും സിദ്ധാര്‍ത്ഥയെ വെറുതെ വിടാന്‍ ബി ജെ പി തയാറായില്ല. കൃഷ്ണ ബി ജെ പിയില്‍ ചേര്‍ന്നെങ്കിലും അദ്ദേഹത്തിനവിടെ യാതൊരു പരിഗണനയും ലഭിച്ചില്ല. സിദ്ധാര്‍ത്ഥയുടെ സി സി ഡി പിടിച്ചെടുക്കാന്‍ കൊക്കോ കോളയും റിലയന്‍സും മത്സരിച്ചു.സിദ്ധാര്‍ത്ഥ വഴങ്ങാതെ വന്നപ്പോള്‍ ബാങ്കുകളെയും ആദായനികുതി വകുപ്പിനെയും ഉപയോഗിച്ച് സാമ്പത്തികമായി അദ്ദേഹത്തെ തകര്‍ക്കുന്നതിലായിരുന്നു ശ്രമം. ഐ ടി ഡയരക്ടര്‍ ജനറല്‍ തന്നെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഓഹരി വില്‍പ്പന വരെ തടഞ്ഞു.
ഇതിനിടെ രാഷ്ട്രീയമായി തകര്‍ന്ന കൃഷ്ണ കോണ്‍ഗ്രസിലേക്ക് മടങ്ങാനും തീരുമാനിച്ചിരുന്നു. ഇതോടെ സി സി ഡിയുടെ മേല്‍ ബി ജെ പി വീണ്ടും പിടിമുറുക്കി. ഒടുവില്‍ മറ്റ് ഗത്യന്തരങ്ങളൊന്നുമില്ലാതെയാണ് നേത്രാവതിപ്പുഴയിലെ കുത്തൊഴുക്കില്‍ അദ്ദേഹം അഭയം പ്രാപിച്ചത്. പിടിച്ചു നില്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായി അദ്ദേഹം സ്വന്തം സ്ഥാപനത്തിലെ തൊഴിലാളികള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി.
ഇതോടെ സി സി ഡിയില്‍ ഉപജീവനം കണ്ടെത്തിയ 50 000 തൊഴിലാളികളാണ് അനാഥരാകുന്നത്. ഒപ്പം രാജ്യത്തെ വ്യവസായ രംഗത്ത് ചില കോര്‍പറേറ്റ് ലോബികളുടെ പിടിമുറുക്കലുകള്‍ക്ക് പുതിയൊരു രക്തസാക്ഷി കൂടി പിറന്നിരിക്കുകയാണ്
https://www.facebook.com/Malayalivartha

























