അബ്ദുല്ല രാജാവിന്റെ നിര്യാണത്തില്‍ മോഡി അനുശോചനം രേഖപ്പെടുത്തി

സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ നിര്യാണത്തില്‍ ലോക നേതാക്കളുടെ അനുശോചന പ്രവാഹം. രാജാവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി. അബ്ദുല്ല രാജാവിന്റെ വിയോഗത്തില്‍ ദുഃഖമുണ്ടെന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സൗദിയിലെ വലിയ ശബ്ദമാണ് നിലച്ചത്. രാജ്യത്തെ പൗരന്മാരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെകുറിച്ച് കിരീടാവകാശി സല്‍മാന്‍ രാജകുമാരനോട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിവരങ്ങള്‍ ആരാഞ്ഞിരുന്നതായും പ്രധാനമന്ത്രി അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒന്നിന് റിയാദിലെ ആശുപത്രിയിലായിരുന്നു അബ്ദുള്ള രാജാവിന്റെ അന്ത്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























