അദ്വാനിക്ക് പദ്മ പുരസ്‌കാരമെന്ന് സൂചന: അന്തിമപട്ടികയില്‍ അമൃതാനന്ദമയി ഉള്‍പ്പെടെ അഞ്ചു മലയാളികളും

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി, യോഗ ഗുരു ബാബ രാംദേവ്, ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, തെന്നിന്ത്യന്‍ സിനിമാ നടന്‍ രജനികാന്ത് എന്നിവരടക്കം 148 പേര്‍ പദ്മ പുരസ്‌കാരങ്ങള്‍ക്കുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചു. കേരളത്തില്‍ നിന്ന് മാതാ അമൃതാനന്ദമയി അന്തിമ പട്ടികയില്‍ ഇടംതേടിയതായും അറിയുന്നു. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും പട്ടികയില്‍ പെട്ടിട്ടുണ്ട്. ശ്രീ ശ്രീ രവിശങ്കര്‍, നടന്മാരായ അമിതാഭ് ബച്ചന്‍, രജനികാന്ത്, ദിലീപ് കുമാര്‍, ഗാനരചയിതാവ് പ്രസൂന്‍ ജോഷി, സലീംഖാന്‍, കായികതാരം പി.വി സിന്ധു തുടങ്ങിയവരും പട്ടികയിലുണ്ടെന്നാണ് സൂചന. മാതാ അമൃതാനന്ദമയി, ലോര്‍ഡ് ആശുപത്രിയിലെ ഡോ. കെ.പി. ഹരിദാസ്, മൈക്രോബയോളജിസ്റ്റ് ഡോ. ഗോപിനാഥ് ബാലകൃഷ്ണന്‍ നായര്‍, മുന്‍ ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. സി.ജി.കൃഷ്ണദാസ് നായര്‍, സുപ്രീം കോടതി അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ തുടങ്ങിയവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
കായിക മേഖലയില്‍ നിന്ന് സുശീല്‍ കുമാര്‍, അരുണ്‍ സിന്‍ഹ, സര്‍ദാര്‍ സിങ്, ശശി കിരണ്‍, പി.വി. സിന്ധു, സഞ്ജയ് ലീലാ ബന്‍സാലി, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി, നടന്‍ ദിലീപ് കുമാര്‍, അഭിഭാഷകന്‍ ഹരീഷ് സാല്‍വേ, സുധാ രഘുനാഥന്‍, വീരേന്ദ്ര രാജ മെഹ്ത, എം.എസ്. വിശ്വനാഥന്‍, മനോജ് ദാസ്, വീരേന്ദ്ര ഹെഗഡെ, തവാങ് മൊണാസ്ട്രിയിലെ തേഗ് സെ, റിംപോച്ചെ, തുംഗൂരിലെ ശ്രീ സിദ്ധഗംഗാ മഠാധിപതി സ്വാമി രാമാനന്ദാ ആചാര്യ സ്വാമി, സമന്വയ കുടീരത്തിലെ സ്വാമി സത്യാമൃതാനന്ദ ഗിരി, സംവിധായകന്‍ ജാരു ബര്‍വ എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























