ജമ്മു കാശ്മീരിലെ രാഷ്ട്രീയ നേതാക്കളോട് ശാന്തത പാലിക്കാന്‍ അഭ്യര്‍ഥനയുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്

ജമ്മു കാശ്മീരിലെ രാഷ്ട്രീയ നേതാക്കളോട് ശാന്തത പാലിക്കാന്‍ അഭ്യര്‍ഥനയുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്. താഴ് വരയില്‍ ഉടനീളം പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് അദ്ദേഹം രാഷ്ട്രീയ നേതാക്കളോട് അഭ്യര്‍ഥിച്ചു.
അമര്‍നാഥ് യാത്രയ്ക്കു നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.കാശ്മീരിലെ സൈനിക വിന്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരുകൂട്ടം രാഷ്ട്രീയ നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മെഹബൂബ മുഫ്തി, ഷാ ഫൈസല്‍, സജ്ജാദ് ലോണ്‍, ഇമ്രാന്‍ അന്‍സാരി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.അമര്‍നാഥ് യാത്രയ്ക്ക് എത്തിയവര്‍ എത്രയും വേഗം കാഷ്മീര്‍ താഴ്വര വിട്ടുപോകണമെന്ന് ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു.
അമര്‍നാഥ് യാത്രയെ തകര്‍ക്കാന്‍ പാക് സൈന്യവും ഭീകരരും ശ്രമിക്കുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് എന്നാണു സംസ്ഥാന ഭരണകൂടത്തിന്റെ വിശദീകരണം. ഇതിനു പിന്നാലെ കേന്ദ്രത്തിനും ഭരണകൂടത്തിനുമെതിരേ ആരോപണവുമായി ജമ്മുകാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്തെത്തി.
https://www.facebook.com/Malayalivartha

























