ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തി

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ചലനത്തെ തുടര്‍ന്ന് മേഖലയില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരദേശവാസികളോട് അടിയന്തരമായി പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടു. ഇന്തോനേഷ്യയിലെ ജാവ ദ്വീപിലാണ് ശക്തമായ ഭൂകമ്പമുണ്ടായത്. പ്രാദേശിക സമയം രാത്രി 7:30 നായിരുന്നു ഭൂകമ്പം.
റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അവഗണിക്കാവുന്നതല്ലെന്നും സുനാമി ഭീതി നിലനില്‍ക്കുന്നതായും രാജ്യത്തെ ജിയോ ഫിസിക്‌സ് ഏജന്‍സി അറിയിച്ചു. ജനങ്ങളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടതായും അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ ഏജന്‍സിയും അറിയിച്ചു.
ഇതോടെ, പരിഭ്രാന്തിയിലായ ജനങ്ങള്‍ വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പുറത്തിറങ്ങി തുറസ്സായ സ്ഥലങ്ങളില്‍ കൂടിനിന്നു.
https://www.facebook.com/Malayalivartha























