മോദി കശ്മീരില്‍ പതാക ഉയര്‍ത്തും? അതോ മൂന്നായി വിഭജിക്കുമോ?

ഈ സ്വാതന്ത്ര്യദിനത്തിൽ മോദി കശ്മീരില്‍ പതാക ഉയര്‍ത്തും എന്ന വാർത്തപരക്കുമ്പോൾ തന്നെ കാശ്മീരിനെ മൂന്നായി വിഭജിക്കുമെന്ന വർത്തക്കും പ്രചാരം കൂടി വരുന്നു. മുസ്ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള കശ്മീര്‍ താഴ്‌വര, ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മു, ബുദ്ധര്‍ക്ക് ഭൂരിപക്ഷമുള്ള ലഡാക്ക് എന്നിങ്ങനെ മൂന്നായി വിഭജിക്കുമെന്ന അഭ്യുഹങ്ങളാണ് പരക്കുന്നത്
കാര്യമെന്തായാലും മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം ഭീകരമായ അന്തരീക്ഷമാണ് കശ്മീരില്‍ ഇപ്പോൾ. തീവ്രവാദ ആക്രമ ഭീഷണി നിലനിൽക്കുന്നു...അതോടൊപ്പം താഴ്‌വരയിൽ മുഴുവൻ സൈനികർ താവളം ഉറപ്പിച്ചു കഴിഞ്ഞു. ഒരാഴ്ചക്കിടെ 38000 സൈനികരെയാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ അധികമായി വിന്യസിച്ചത്. ആകപ്പാടെ യുദ്ധസമാനമായ അന്തരീക്ഷമാണ് കാശ്മീരിൽ എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
തീര്‍ഥാടകരോടും ടൂറിസ്റ്റുകളോടും ഉടന്‍ തന്നെ കശ്മീര്‍ വിടാനുള്ള കർശന നിർദ്ദേശങ്ങളാണ് ഇപ്പോൾ കൊടുക്കുന്നത്.
7 2 മണിക്കൂറിനകം കശ്മീര്‍ വിട്ടുപോകണമെന്നാണ് തീര്‍ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത് . അതുകൊണ്ടു തന്നെ പെട്രോള്‍ പമ്പുകളിലും എടിഎം കൗണ്ടറുകളിലും വന്‍ തിരക്കാണ്.
അതേസമയം താഴ്‌വരയില്‍ പണിമുടക്കിന് സമാനമായ സാഹചര്യം വരാന്‍ പോകുന്നുവെന്ന പ്രചാരണവും കനക്കുന്നു . എന്നാല്‍ ഭയപ്പെടാനൊന്നുമില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ കുപ്രചാരണം നടത്തരുതെന്നും ഗവര്‍ണര്‍ ആവർത്തിച്ചു പറയുന്നുണ്ട്.
കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35എയും 370ാം വകുപ്പും റദ്ദാക്കാന്‍ പോകുന്നുവെന്നാണ് മിക്ക കശ്മീരികളും വിശ്വസിക്കുന്നത്. കശ്മീരിനെ മൂന്നായി വിഭജിക്കുമെന്ന അഭ്യൂഹവും കശ്മീരില്‍ പ്രചരിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരോ ഗവര്‍ണറോ മറ്റു ഉത്തരവാദിത്തപ്പെട്ടവരോ ഇതുസംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ, കശ്മീരില്‍ പ്രചാരണം ശക്തമാണ്.
കശ്മീരിനുള്ള പ്രത്യേക പദവികള്‍ റദ്ദാക്കുമെന്ന് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. ഇതാണ് നടപ്പാക്കാന്‍ പോകുന്നതെന്നും പ്രചാരണമുണ്ട്. മാത്രമല്ല, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ കേന്ദ്രം ശ്രമിക്കുമെന്നും പറയപ്പെടുന്നു.
സൈന്യം കൂടുതല്‍ ഇറങ്ങിയതോടെയാണ് കശ്മീരികള്‍ക്ക് ആശങ്ക ഇരട്ടിയായത്. അവര്‍ ഭക്ഷണവും റേഷന്‍ സാധനങ്ങളും മരുന്നുകളും വാങ്ങിക്കൂട്ടുകയാണ്. പഴവും പച്ചക്കറിയുമെല്ലാം മിക്കയിടത്തും കാലിയായി. അടുത്ത 24 മണിക്കൂര്‍ കഴിഞ്ഞാല്‍ താഴ്വര മേഖലയില്‍ എന്തും സംഭവിക്കാം എന്നതാണ് അവസ്ഥ.
നിലവില്‍ രാഷ്ട്രപതി ഭരണമാണ് കശ്മീരില്‍. സംഘര്‍ഷം ഒഴിഞ്ഞ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രം തയ്യാറാകണമെന്ന് കഴിഞ്ഞദിവസം കശ്മീരില്‍ നിന്നുള്ള രാഷ്ട്രീയപ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു.
ഈ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തുമെന്നാണ് മറ്റൊരു പ്രചാരണം. സാധാരണ ദില്ലിയിലെ ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി പതാക ഉയര്‍ത്താറുള്ളത് .
സൈനിക നീക്കത്തിനു പിന്നാലെ തീർത്ഥാടകരോടും സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരോടും മടങ്ങാൻ ആവശ്യപ്പെട്ടതാണ് ആശങ്കക്ക് കാരണമായിരിക്കുന്നത്. സർക്കാർ ഉത്തരവിന് പിന്നാലെ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മറ്റും വൻതിരക്ക് അനുഭവപ്പെട്ടു. പ്രത്യേക സാഹചര്യം പരിഗണിച്ച് ആവശ്യമെങ്കിൽ കൂടുതൽ സർവീസ് നടത്താൻ ആഭ്യന്തര വിമാനകമ്പനികളോട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടിട്ടുണ്ട്. നിലവിലെ സാഹചര്യം പൊതുജനങ്ങളിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കശ്മീരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha























