Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..


നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും പണ്ഡിതനും സന്ന്യാസിയുമായ ഗുരു മുനി നാരായണ പ്രസാദ് സമാധിയായി....


പൂരവിളംബരം ഇന്ന്... രാവിലെ എട്ടരയോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്‌തലക്കാവിലമ്മ 11 മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും... പതിനൊന്നരയോടെ തെക്കേഗോപുരനട തുറന്ന് പുറത്തിറങ്ങി വിളംബരം ചെയ്യുന്നതോടെ ആദ്യ ഘടകപൂരത്തിന്റെ പുറപ്പാട് ആരംഭിക്കും


വാക്കുതർക്കത്തിനൊടുവിൽ... അമ്മയെ കഴുത്തറുത്ത് കൊന്നശേഷം മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി...


സംസ്ഥാനത്ത് താപനില വർദ്ധനവ് തുടരുന്നു.... രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യത... ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി, ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

വാതുവെയ്‌ക്കുന്ന ആ ഒരു ഓവറില്‍ ബൗളര്‍മാര്‍ എത്ര റണ്‍സ്‌ വിട്ടുകൊടുക്കണമെന്ന്‌ അവര്‍ പറയും, വാതുവെയ്‌പ്പ്‌ ഓവറാണെന്ന്‌ മനസിലാക്കാന്‍ പ്രത്യേക അടയാളവും ബൗളര്‍കാട്ടണം, പ്രതിഫലം അരകോടി

16 MAY 2013 10:56 AM IST
മലയാളി വാര്‍ത്ത.

ശ്രീശാന്ത് ഉള്‍പ്പെട്ട ഐ.പി.എല്‍. ഒത്തുകളിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഡല്‍ഹി പോലീസ് പുറത്തുവിട്ടത്. ഒരു കളിയിലെ ഒരു ഓവര്‍ ഒത്തുകളിച്ചപ്പോള്‍ ശ്രീശാന്തിന് 40 ലക്ഷം രൂപയും അങ്കിത് ചവാന് 60 ലക്ഷവും കിട്ടിയപ്പോള്‍, അജിത് ചാണ്ഡിലയ്ക്ക് വാക്ക് തെറ്റിച്ചതിന് മുന്‍കൂറായി നല്‍കിയ 20 ലക്ഷം രൂപ തിരിച്ചുകൊടുക്കേണ്ടി വന്നു. കളിക്ക് മുമ്പ് ഒരു കളിക്കാരന്‍ താന്‍ എറിയാന്‍ പോകുന്ന ഓവറില്‍ എത്ര റണ്‍സ് വിട്ടുകൊടുക്കുമെന്ന് വരെ വാതുവെയ്പുകാരുമായി മുന്‍കൂട്ടി കരാര്‍ ഉറപ്പിച്ചാണ് കളിക്കിറങ്ങുന്നതെന്ന വിവരമാണ് തെളിവുകളോടൊപ്പം പോലീസ് പുറത്തുവിട്ടത്. 
വാതുവെയ്പുകാരുമായുള്ള ധാരണ അനുസരിച്ച് കളിക്കിടെ ഓവര്‍ തുടങ്ങുന്നതിന് മുമ്പുതന്നെ തങ്ങള്‍ പറഞ്ഞുറപ്പിച്ച പ്രകാരം എറിയാന്‍ പോകുന്നുവെന്ന് വാതുവെയ്പുകാര്‍ക്ക് മനസ്സിലാക്കാനായി ചില അടയാളങ്ങള്‍ പോലും ഗ്രൗണ്ടില്‍ നിന്ന് നല്‍കാറുണ്ട്. ഒന്നുകില്‍ ടൗവല്‍ അരയില്‍തിരുകി സിഗ്‌നല്‍ കാണിക്കും. ചിലപ്പോള്‍ കൈയില്‍ കെട്ടിയിരിക്കുന്ന വാച്ച് തിരിച്ചുകാണിക്കും. 
കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മെയ് ഒമ്പതിന് നടന്ന കളിയിലാണ് ശ്രീശാന്ത് ഒത്തുകളിച്ചത്. റണ്‍സ് വഴങ്ങുന്ന ഓവര്‍ തുടങ്ങും മുമ്പ് ശ്രീശാന്ത് ടൗവല്‍ അരയില്‍തിരുകി അത് പുറത്തേക്ക് നീട്ടിയിട്ടാണ് അടയാളം കാട്ടിയത്. ഇതിന് പുറമേ ഓവര്‍ തുടങ്ങും മുമ്പ് വാംഅപ്പിനായും ഫീല്‍ഡ് ക്രമീകരിച്ചും ശ്രീശാന്ത് വാതുവെപ്പുകാര്‍ക്ക് വാതുവെപ്പിന് വേണ്ടത്ര സമയം നല്‍കി. ശ്രീശാന്ത് എറിഞ്ഞ രണ്ടാം ഓവറാണ് ഇങ്ങനെ ഒത്തുകളിച്ചത്. ആദ്യ ഓവര്‍ നന്നായി എറിഞ്ഞ ശ്രീശാന്ത് അപ്പോള്‍ ടൗവല്‍ അരയില്‍തിരുകിയിരുന്നില്ല.
വാതുവെയ്പുകാരമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ശ്രീശാന്ത്  എറിഞ്ഞ രണ്ടാമത്തെ ഓവറില്‍ 13 റണ്‍സ് വിട്ടുനല്‍കിയപ്പോള്‍ 40 ലക്ഷം രൂപയാണ് ലഭിച്ചത്. ഓവറില്‍ 14 റണ്‍സായിരുന്നു കരാര്‍ ഉറപ്പിച്ചത്. എന്നാല്‍ ശ്രീ എറിഞ്ഞ രണ്ടാം ഓവറില്‍ 13 റണ്‍സെടുക്കാനെ പഞ്ചാബ് ടീമിന്റെ ബാറ്റസ്മാന്മാര്‍ക്ക് കഴിഞ്ഞുള്ളൂ. ഒരു റണ്‍ കുറഞ്ഞിട്ടും പറഞ്ഞുറപ്പിച്ച തുക ശ്രീക്ക് നല്‍കി.


മുംബൈ ഇന്ത്യന്‍സിനെതിരെ ബുധനാഴ്ച വാങ്കഡെയില്‍ നടന്ന കളിയായിരുന്നു ഒത്തുകളിയുടെ അവസാന വേദി. 14 റണ്‍സില്‍ കുറയാതെ വിട്ടുനല്‍കണമെന്നായിരുന്നു അങ്കിത് ചവാനുമായുള്ള കരാര്‍. ഇതിനായി 60 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. വാക്ക് പാലിച്ചുകൊണ്ട് അങ്കിത് ചവാന്‍ തന്റെ രണ്ടാമത്തെ ഓവറില്‍ 15 റണ്‍സ് വിട്ടുനല്‍കി വാക്ക് പാലിച്ചു. മെയ് അഞ്ചിന് പൂണെ വാരിയേഴ്‌സിനെതിരെ ജയ്പൂരില്‍ നടന്ന കളിയിലാണ് അജിത് ചാണ്ഡില ഒത്തുകളിച്ചത്. ഇതിനായി 20 ലക്ഷം രൂപ മുന്‍കൂറായി കൈപ്പറ്റുകയും ചെയ്തു.

മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം 14 റണ്‍സാണ് ചാണ്ഡില ആ കളിയില്‍ ഒരു ഓവറില്‍ വഴങ്ങേണ്ടിയിരുന്നത്. ആദ്യ പരീക്ഷണമായതിനാല്‍ ഒത്തുകളി ഓവര്‍ തുടങ്ങുന്നതിന് മുമ്പ് അതിന്റെ അടയാളം നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നെങ്കിലും ചാണ്ഡില അക്കാര്യം മറന്നു. വാതുവെയ്പുകാരുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ താന്‍ ഇട്ടിരിക്കുന്ന രണ്ട് ടീ ഷര്‍ട്ടും പാന്റ്‌സിനുള്ളില്‍ നിന്ന് പുറത്തേക്കിട്ട് കാണിക്കണമെന്നായിരുന്നു അടയാളമായി പറഞ്ഞുറപ്പിച്ചിരുന്നത്. 
കൃത്യമായി 14 റണ്‍സ് തന്നെ വഴങ്ങി വാക്കുപാലിച്ചു. എന്നാല്‍ മുന്‍കൂട്ടി അടയാളം നല്‍കാന്‍ മറന്നതിന്റെ പേരില്‍ ചാണ്ഡിലയ്ക്ക് ലഭിച്ച തുകയില്‍ നിന്ന് 20 ലക്ഷം തിരിച്ചുകൊടുക്കേണ്ടി വന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്  (33 minutes ago)

ശ്രീനാരായണഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (41 minutes ago)

കണ്ണീർക്കാഴ്ചയായി... വല്ലക്കുന്നിലെ ചെമ്മീൻ ചാലിനരികിലെ കുളത്തിൽ കുളിക്കുന്നതിനിടെ വലയിൽ കാൽ കുടുങ്ങി വിദ്യാർഥി മരിച്ചു  (59 minutes ago)

തമിഴ്നാട്ടിലെ കമ്പം കാട്ടുപള്ളിവാസലിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം.. രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  (1 hour ago)

പാറമേക്കാവിലമ്മയെ ശിരസ്സിലേറ്റാന്‍ കൊമ്പന്‍ തൃക്കടവൂര്‍ ശിവരാജുവെത്തി... ഊഷ്മള സ്വീകരണമൊരുക്കി തട്ടകക്കാര്‍  (1 hour ago)

ഐപിഎല്ലിൽ തകർപ്പൻ ജയവുമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു....  (1 hour ago)

ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്നത് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ഡാറ്റ ശേഖരണ സെൻസസ്...  (1 hour ago)

ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെ നേരിടും... അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 3.30നാണ് മത്സരം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (2 hours ago)

Benjamin Netanyahu ഇറാനെ ഭയന്ന് റിപ്പോർട്ട് പൂഴ്ത്തി  (2 hours ago)

പശ്ചിമബംഗാളിലെ ഹൂഗ്ലി നദിയിലൂടെ തോണിയിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി  (2 hours ago)

ദമ്മാമിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പറവൂർ സ്വദേശി മരണത്തിന് കീഴടങ്ങി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ പെരുന്നാൾ നടത്താൻ തീരുമാനം...  (2 hours ago)

ഗുരു മുനി നാരായണ പ്രസാദ് സമാധിയായി....  (3 hours ago)

Malayali Vartha Recommends