എന്റ പിഴക്ക് ആദ്യ കൂലി 5 ദിവസത്തെ പോലീസ് കസ്റ്റഡി, ശ്രീശാന്ത് ഉള്‍പ്പെട്ട ക്രിക്കറ്റ് വാതുവെയ്‌പ്പും നീളുന്നത് ദാവിദ് ഇബ്രാഹിമിലേക്ക്

ഐ.പി.എല്ലില്‍ ഒത്തുകളിച്ചതിന് അറസ്റ്റിലായ എസ്. ശ്രീശാന്തിനെയും മറ്റ് രണ്ടു കളിക്കാരെയും കോടതി അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഡെല്‍ഹി സാകേതിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കളിക്കാരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ശ്രീശാന്ത്, അജിത് ചാണ്ഡില, അങ്കിത് ചവാന്‍ എന്നിവരെ മുഖം മറച്ചുകൊണ്ടാണ് കോടതിയില്‍ ഹാജരാക്കിയത്. കോടതിയിലേയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. എന്റെ പിഴ. കൂടുതലൊന്നും പറയാനില്ല എന്നായിരുന്നു കോടതിക്ക് പുറത്തുവച്ച് ശ്രീശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഒത്തുകളിയുടെ സൂത്രധാരനാര് എന്ന ചോദ്യത്തിന് അത് ശ്രീശാന്തല്ല ഇന്ത്യക്ക് പുറത്തുള്ള ഒരാള്‍ എന്ന മറുപടിയാണ് പോലീസ് നല്‍കിയത്. അതിനെക്കുറിച്ച് പിന്നീട് വ്യക്തമാക്കുമെന്നായിരുന്നു മറുപടി. ഒത്തുകളിയില്‍ ഉള്‍പ്പെട്ട മൂന്നു കളിക്കാരും വാതുവെയ്പുകാരും തമ്മില്‍ നടന്ന മൊബൈല്‍ ഫോണ്‍ സംഭാഷണവും പോലീസ് തെളിവായി വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കി. കൂടാതെ ഓവര്‍ തുടങ്ങും മുമ്പ് എങ്ങനെ ഒത്തുകളിയുടെ അടയാളം ഓരോ താരവും കാട്ടുന്നുവെന്നതിന്റെ റെക്കോഡ് ചെയ്ത വീഡിയോ ദൃശ്യവും പോലീസ് പുറത്തുവിട്ടു. ഒത്തുകളിയുടെ പ്രധാന ബുദ്ധികേന്ദ്രം ഇന്ത്യക്ക് പുറത്താണെന്ന പറഞ്ഞ പോലീസ് അതാരെന്ന് പറഞ്ഞില്ലെങ്കിലും ദാവൂദ് ഇബ്രാഹിമിലേക്ക് അദ്ദേഹത്തിന്റെ ഡി കമ്പനിയിലേക്കും തന്നെയാണ് സൂചനകള്‍ നീളുന്നത്.

രാജസ്ഥാന്‍ റോയല്‍സിന്റെ ഈ മൂന്നു താരങ്ങള്‍ മാത്രമേ ഒത്തുകളിച്ചുട്ടുള്ളൂവെന്നാണ് പോലീസ് പറയുന്നത്. കളിക്കാര്‍ ഇതില്‍ ഉള്‍പ്പട്ടെങ്കിലും ടീം ഉടമകള്‍ക്ക് ഇതില്‍ പങ്കില്ല. ധോനിയും ഹര്‍ഭജനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ശ്രീയെ ഇതില്‍ കുടുക്കുകയായിരുന്നുവെന്ന ശ്രീശാന്തിന്റെ അമ്മയുടെ ആരോപണം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ധോനി ഇങ്ങനെ ടവല്‍ പാന്റസിന്റെ പോക്കറ്റില്‍ നിന്ന് പുറത്തേക്കിട്ട് അടയാളം കാട്ടിയില്ലെന്നായിരുന്നു പോലീസ് മേധാവിയുടെ മറുപടി.
https://www.facebook.com/Malayalivartha























