Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഇത് കീഴടങ്ങലല്ല കൊടുംങ്കാറ്റിന് മുൻപുള്ള ശാന്തത മാത്രം; വരാനിരിക്കുന്നത് നീണ്ട പോരാട്ടം; കശ്മീർ വിഭജന വിഷയത്തിൽ പ്രതികരണവുമായി വിഘടന വാദികൾ രംഗത്ത്

12 AUGUST 2019 02:30 PM IST
മലയാളി വാര്‍ത്ത

കശ്മീർ വിഭജന വിഷയത്തിൽ പ്രതികരണവുമായി വിഘടന വാദികൾ രംഗത്ത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ ശക്തമായ എതിർപ്പുകൾ ഉയർന്നു വന്നെങ്കിലും വിഘടന വാദികളുടെ ശക്തമായ പ്രതികരണം ഇപ്പോഴാണ് ഉണ്ടായിരിക്കുന്നത്. ബിൽ പാസ്സായതിനു ശേഷം ഇവരുടെ ഭാഗത്തു നിന്നും കാര്യമായ പ്രതികരണങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ തങ്ങളുടെ നിശബ്ദത കീഴടങ്ങലാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ജമ്മുകശ്മീരിലെ വിഘടനവാദികളുടെ ശക്തികേന്ദ്രമായ സോപൂര്‍ നിവാസികള്‍. 'ഞങ്ങള്‍ ശാന്തരാണ്. പക്ഷേ ഞങ്ങളുടെ ശാന്തത കീഴടങ്ങലാണെന്ന് തെറ്റിദ്ധരിക്കേണ്ട.' സോപൂരിലെ നൂര്‍ബാങ് നിവാസിയായ അല്‍ത്താഫ് അഹമ്മദ് ഇപ്രകാരം പറഞ്ഞതായി മാധ്യമങ്ങൾ പറയുന്നു.വിഘടന വാദികളുടെ മൗനം തന്ത്രപരമാണെന്നും കൃത്യ സമയം ഞങ്ങൾ പ്രതികരിക്കുമെന്നും ആ സമയത്തിനായി കാത്തിരിക്കുകയാണെന്നും അവർ വ്യക്തമാക്കി. 'ഈ മൗനം തന്ത്രപരമാണ്. 'ഞങ്ങള്‍ പ്രതികരിക്കാനാണ് അവര്‍ താല്‍പര്യപ്പെടുന്നത്. പക്ഷേ ഞങ്ങള്‍ക്കറിയാം, വരാനിരിക്കുന്നത് നീണ്ട പോരാട്ടമാണെന്ന്.' പറ്റിയ സമയത്തിനുവേണ്ടി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അവരെ ഞെട്ടിക്കുമെന്നും അല്‍ത്താഫ് അഹമ്മദ് വെളിപ്പെടുത്തി.

കടുത്ത രോക്ഷത്തിലാണ് വിഘടന വാദികൾ.അത് കൊണ്ട് തന്നെ പ്രതികരണവും കടുത്തതായിരിക്കും. തങ്ങള്‍ രോഷത്തിലാണെന്നും വിധ്വംസകമായിരിക്കും തങ്ങളുടെ പ്രതികരണമെന്നുമാണ് സോപൂര്‍ നിവാസികള്‍ എടുത്തു പറയുന്നത്. ' ഈ വര്‍ഷങ്ങളില്‍, ഒരു ടൂറിസ്റ്റോ അല്ലെങ്കില്‍ കശ്മീരിയല്ലാത്തയാളോ വിഘടനവാദികളാല്‍ കൊല്ലപ്പെടുമ്പോള്‍ ഞങ്ങള്‍ക്ക് ദു:ഖം തോന്നുമായിരുന്നു. ബോധപൂര്‍വ്വമോ അല്ലാതയോ ഉണ്ടാവുന്ന അത്തരം കൊലപാതകങ്ങളില്‍ ഞങ്ങള്‍ മാപ്പു ചോദിച്ചിരുന്നു. ഇപ്പോള്‍ ഞങ്ങളെ സംബന്ധിച്ച്‌ എല്ലാ ടൂറിസ്റ്റുകളും അല്ലെങ്കില്‍ കശ്മീരികളല്ലാത്ത തൊഴിലളികളും തീര്‍ക്കപ്പെടേണ്ടവരാണ്.' എല്ലാവരും കൊല്ലപ്പെടണം എന്ന മനോഭാവത്തിലാണ് ഇവർ ഇപ്പോൾ. കശ്മീരിലെ വിഘടനവാദികള്‍ ഭീകരവാദികള്‍ എന്നാണു അറിയപ്പെടുന്നത്. കശ്മീര്‍ താഴ്വരയെ അശാന്തമാക്കാന്‍ പാകിസ്ഥാന്‍ വിഘടനവാദികള്‍ക്ക് 200 കോടിയില്‍ അധികം രൂപയുടെ സാമ്പത്തിക സഹായം കിട്ടുന്നുണ്ടെന്ന തരത്തിൽ വിവരങ്ങൾ ഉണ്ടായിരുന്നു. പണം നല്‍കി കശ്മീര്‍ താഴ്വര അശാന്തമാക്കാന്‍ വിഘടന വാദികൾ ശ്രമിക്കാറുണ്ട്. കശ്‌മീർ വിഷയത്തിൽ കടുത്ത അമർഷമാണ് വിഘടന വാദികൾക്കുള്ളത്. ആർട്ടിക്കിൾ 370 റദ്ദാക്കുന്ന ബിൽ അമിത് ഷാ പാസ്സാക്കിയതോടെ വന്ന പ്രതികരണങ്ങളിലും പ്രതിഷേധങ്ങളിലും വിഘടന വാദികളുടെ പ്രതികരണം ഇല്ലായിരുന്നു. എന്നാൽ ശക്തമായ പ്രതികരണം അവരുടെ ഭാഗത്തു നിന്നും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അതേ സമയം ഓഗസ്റ്റ് പതിനഞ്ചിനു ഇന്ത്യൻ സ്വാതന്ത്ര്യദിനവും പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനവും ഒന്നിച്ചുള്ള ദിവസമായതിനാൽ പാക്ക് അനുകൂല തീവ്രവാദികൾ അക്രമമുണ്ടാക്കിയേക്കുമെന്ന സൂചനകളെ തുടർന്ന് കശ്മീർ ജയിലുകളിലുള്ള 24 വിഘടനവാദി നേതാക്കളെക്കൂടി ഇന്നലെ യുപിയിലെ ജയിലുകളിലേക്കു മാറ്റിയിരുന്നു. മുൻപ് ചില നേതാക്കളെ ആഗ്ര, ബറേലി ജയിലുകളിലേക്ക് അതീവ സുരക്ഷയോടെ മാറ്റുകയുണ്ടായി . ഇനിയും കൂടുതൽ പേരെ മാറ്റുമെന്നാണ് കശ്മീർ ഭരണകൂടം നൽകുന്ന വിശദീകരണം. ഇതുവരെ 70 തടവുകാരെയാണ് യുപിയിലെ വിവിധ ജയിലുകളിലേക്കു മാറ്റിയത്. പ്രത്യേക വിമാനത്തിൽ വ്യോമസേനയുടെ ലക്നൗ താവളത്തിലെത്തിച്ചാണ് തടവുകാരെ ജയിലിലേക്കു മാറ്റിയത്.നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു പിന്നാലെ അങ്ങിങ്ങ് കല്ലേറും പ്രതിഷേധപ്രകടനങ്ങളും ഉണ്ടായതിനെ തുടർന്ന് ശ്രീനഗറിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്വാതന്ത്ര്യദിനത്തിൽ തീവ്രവാദി സാന്നിധ്യം ഏറെയുള്ള ഷോപിയാൻ, കുൽഗാം, പുൽവാമ, അനന്ത്നാഗ് ജില്ലകളിലെല്ലാം ദേശീയ പതാക ഉയർത്തുമെന്നും റിപ്പോർട്ടുകളുണ്ട്.പ്രത്യേക പദവി നീക്കിയതിനെതിരെ കശ്മീരിൽ പ്രക്ഷോഭങ്ങളുണ്ടെന്ന വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ കേന്ദ്രസർക്കാർ തള്ളി കളഞ്ഞിരിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (30 minutes ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (44 minutes ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (52 minutes ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (2 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (2 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (3 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (5 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (9 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (9 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (10 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (10 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (10 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (10 hours ago)

മാഞ്ചസ്റ്ററിന് ജയം  (10 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (11 hours ago)

Malayali Vartha Recommends