Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചവറ്റുകൊട്ടയിൽ വലിച്ചറിഞ്ഞവർ ഒന്നോർക്കണം... ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും വീണ്ടുമുണ്ടായത്. വനഭൂമി കൈയേറിയവരെ വരെ വോട്ടു ബാങ്കായി കണ്ട് സംരക്ഷിക്കാൻ ഇടതും വലതും ഒന്നിച്ചപ്പോൾ ഗാഡ്ഗിൽ കമ്മിഷൻ റിപ്പോർറ്റിനു കടലാസിന്റെ വില പോലും ഇല്ലാതെയായി

12 AUGUST 2019 03:30 PM IST
മലയാളി വാര്‍ത്ത
 പ്രളയം കേരളത്തിൽ നിത്യ സംഭവമായി മാറിയിരിക്കയാണ്... പ്രളയത്തിന്റെ സഹായം ലഭിച്ചില്ലെന്ന് മുറവിളികൊട്ടുന്നവരും പ്രളയസമയത്ത് സഹായം എത്തിക്കാൻ മത്സരിക്കുന്നവരും ഒരുപോലെ സൗകര്യപൂർവ്വം മറക്കുന്ന ഒന്നുണ്ട്... എന്താണ് ഇതുവരെ കേരളത്തിൽ ഇല്ലാത്ത ഈ പ്രതിഭാസം ഇപ്പോൾ എന്ത് കൊണ്ട് സംഭവിക്കുന്നു ....ഉത്തരത്തിനു ഏറെ ഒന്നും ചിന്തിക്കേണ്ട കാര്യമില്ല.. നമ്മൾ തന്നെയാണ് ഈ പ്രകൃതി ദുരന്തത്തിന്റെ ഉത്തരവാദികൾ 

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചവറ്റുകൊട്ടയിൽ വലിച്ചറിഞ്ഞവർ ഒന്നോർക്കണം... ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും വീണ്ടുമുണ്ടായത്. വനഭൂമി കൈയേറിയവരെ വരെ വോട്ടു ബാങ്കായി കണ്ട് സംരക്ഷിക്കാൻ ഇടതും വലതും ഒന്നിച്ചപ്പോൾ ഗാഡ്ഗിൽ കമ്മിഷൻ റിപ്പോർറ്റിനു കടലാസിന്റെ വില പോലും ഇല്ലാതെയായി .. 

പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യവും പരിതഃസ്ഥിതിപരമായ ദുര്‍ബലതയും കണക്കിലെടുത്തും, ഈ മേഖലയില്‍ കാലാവസ്ഥയുണ്ടാക്കിയേക്കാവുന്ന ആഘാതങ്ങള്‍ കണക്കിലെടുത്തും, ഇന്ത്യാ ഗവണ്‍മെന്റ് വനം-പരിസ്ഥിതി വിദഗ്ധസമിതി രൂപീകരിച്ചു. ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായിട്ടുള്ള പതിനാലംഗ സമിതി ഒന്നരവര്‍ഷത്തിനുള്ളില്‍ 14 യോഗങ്ങള്‍ ചേര്‍ന്നാണ് 2011 ആഗസ്റ്റ് 31ന് ഇന്ത്യാ ഗവണ്‍മെന്റിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്..
2012 മാര്‍ച്ചില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍, വിവിധ കര്‍ഷക സംഘടനകളും സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യാപകമായ വിമര്‍ശനവുമായി രംഗത്തെത്തി.

ജനിതക മാറ്റം വരുത്തിയ വിളകള്‍ ഇവിടെ കൃഷി ചെയ്യരുതെന്നായിരുന്നു പ്രധാന നിര്‍ദേശം, പ്ലാസ്റ്റിക് ബാഗുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഒഴിവാക്കുക. പ്രത്യേക സാമ്പത്തിക സോണുകളോ ഹില്‍ സ്‌റ്റേഷനോ പുതിയതായി അനുവദിക്കരുത്, പൊതു സ്ഥലം സ്വകാര്യ സ്ഥലമായി മാറ്റുന്നത് തടയുക, വനഭൂമി സംരക്ഷിക്കുക, ഖനനത്തിന് ലൈസന്‍സ് നല്‍കാതിരിക്കുക, പുതിയ ഡാം നിര്‍മിക്കാതിരിക്കുക, മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളെ നിയന്ത്രിക്കുക, റെയില്‍വേ ലൈന്‍, ടൂറിസം നിയന്ത്രണം, കാറ്റാടി യന്ത്ര പദ്ധികള്‍ക്ക് നിയന്ത്രണം, രാസവളങ്ങള്‍ പൂര്‍ണമായും മേഖലയില്‍ നിന്ന് ഒഴിവാക്കുക എന്നിവയും നിര്‍ദേശങ്ങളിലുണ്ടായിരുന്നു..കേരളമടക്കമുള്ള ആറു സംസ്ഥാനങ്ങള്‍ ഈ നീക്കത്തെ പൂര്‍ണമായും എതിര്‍ത്തു

. ഗാഡ്ഗിലിനെ വെട്ടാൻ കൊണ്ടു വന്ന കസ്തൂരിരംഗനും പരിസ്ഥിതി പ്രദേശങ്ങളുടെ പ്രാധാന്യം ഉയർത്തിപ്പിടിച്ചപ്പോൾ കസ്തൂരി രംഗനെയും തള്ളിപ്പുറത്താക്കി  . ഇതില്‍ വനസമ്പത്ത് കൊണ്ട് ധാരാളിത്തമുള്ള 37 ശതമാനം മാത്രമാണ് പരിസ്ഥിതി ലോല പ്രദേശമായി പരിഗണിച്ചത്. എന്നിട്ടും തല്പര ലോബികൾ ഇതിനെ എതിർത്തു 

 പിന്നെ ഉമ്മൻ വി. ഉമ്മനെ കൊണ്ടു വന്നതോടെയാണ് കൊടിയുടെ നിറ വ്യത്യാസമില്ലാതെ വേണ്ടപ്പെട്ടവർക്ക് ആവശ്യമായ രീതിയിലുള്ള റിപ്പോർട്ടായത്. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ എണ്ണം അതോടെ കുറഞ്ഞു. പാറമടകൾ എവിടെയും പ്രവർത്തിക്കാം, ഏതു മലയും കാടും വെട്ടി നിരത്താം, എവിടെയും റിസോർട്ടു പണിയാം എന്നു വന്നതോടെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ ജെ.സി.ബിയും ടോറസും ടിപ്പറും നിരന്തരം ഉരുണ്ടു... ഭൂമി ഇളക്കി മറിച്ചു.എല്ലാം തകർത്തെറിഞ്ഞ് വീണ്ടും വേഡണ്ടും പ്രളയം വന്നുകൊണ്ടിരിക്കുന്നു 

യഥാര്‍ത്ഥത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട്  സത്യസന്ധമായിരുന്നു . ഗാഡ്ഗിൽ വന്നിരുന്നെങ്കിൽ  കേരളത്തില്‍ ഇപ്പോഴുണ്ടായ ദുരന്തം ഇല്ലാതാകുമായിരുന്നു എന്നല്ല,  മറിച്ച് ഇപ്പോഴുണ്ടായതിന്റെ ആഘാതം കുറയ്ക്കാന്‍ സാധിക്കുമായിരുന്നു. മരണസംഖ്യയും കുറയുമായിരുന്നു.  നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണമില്ലാത്തതും വനനശീകരണവുമാണ് ഉത്തരാഖണ്ഡിലും കേരളത്തിലുമടക്കമുള്ള ദുരന്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ മാത്രമാണ് ഇതേക്കുറിച്ച് പലരും ചിന്തിക്കുന്നത്. വയനാട്ടിൽ ഉരുൾപൊട്ടി നൂറ് ഏക്കർ പ്രദേശം മണ്ണു മൂടിയത് അവിടെ റബർ കൃഷിക്ക് ഭൂമിയൊരുക്കുന്നതിന് ജെ.സി.ബി കയറ്റിയതാണെന്നും തങ്ങൾ എതിർത്തിരുന്നുവെന്നും നാട്ടുകാരിൽ പലരും പറയുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനുള്ള അശാസ്ത്രീയ വികസനമായിരുന്നു വയനാട്ടിലെ വലിയ ദുരന്തത്തിന് കാരണം.

കോട്ടയം ജില്ല ഭൂപ്രകൃതി അനുസരിച്ച് കിഴക്ക് മലയും പടിഞ്ഞാറ് കായലുമുള്ള പ്രദേശമാണ് . മലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കായലിലൂടെ കടലിൽ എത്തുന്നതിനാൽ കോട്ടയത്ത് പണ്ട് പ്രളയമോ വലിയ ഉരുൾ പൊട്ടലോ ഉണ്ടായിരുന്നില്ല. ഇന്ന് സ്ഥിതിയാകെ മാറി . വെള്ളം പരന്നൊഴുകാനുള്ള ഇടമില്ലാതായി. പാലാ നഗരം വരെ പെട്ടെന്ന് വെള്ളത്തിൽ മുങ്ങുന്നു. 
കോട്ടയം നഗരത്തിന്റെ സമീപ പ്രദേശങ്ങളിൽ വരെ ദിവസങ്ങളോളം വെള്ളമിറങ്ങാതെ നിൽക്കുന്നു. ഈ ദുരവസ്ഥക്ക് മാറ്റം വരണമെന്ന് അൽമാർത്ഥമായി ആഗ്രഹമുണ്ടെങ്കിൽ പ്രളയ ദുരിതാശ്വാസത്തിനു വേണ്ടിയല്ല ഇനിയൊരു പ്രളയം വരാതിരിക്കാനാണ് നമ്മൾ കൈ കോർക്കേണ്ടത്..അതിനു ഗാർഗിൽ റിപ്പോർട്ടാണ് പരിഹാരമെങ്കിൽ അത് നടപ്പിലാക്കണം...  സർക്കാർ നിക്ഷിപ്ത താല്പര്യമുള്ള ലോബികളെയല്ല പാവം ജനങ്ങ ളുടെ നിസ്സഹായാവസ്ഥയും കണ്ണുനീരുമാണ് കാണേണ്ടത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (30 minutes ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (44 minutes ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (52 minutes ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (2 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (2 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (3 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (5 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (9 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (9 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (10 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (10 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (10 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (10 hours ago)

മാഞ്ചസ്റ്ററിന് ജയം  (10 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (11 hours ago)

Malayali Vartha Recommends