രക്ഷകരായി എത്തിയ സൈനികരുടെ കാല്‍തൊട്ട് വന്ദിയ്ക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ഹൃദ്യമെന്ന് സോഷ്യല്‍ മീഡിയ
പ്രളയദുരിതത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ വിവിധ സേനകളും സന്നദ്ധ സംഘടനകളും മഴ കനത്ത നാശം വിതയ്ക്കുന്ന കേരളം, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ രംഗത്തുണ്ട്.
ജീവന് രക്ഷിച്ച സൈനികരോട് ഒരു യുവതി നന്ദി പ്രകടിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. മഹാരാഷ്ട്രയിലെ സന്‍ഗിലിയില്‍ നിന്നാണ് അതിജീവനത്തിന്റെ ഈ ദൃശ്യങ്ങള്‍.
പ്രളയത്തില്‍ കുടുങ്ങിയ കുടുംബത്തെ സൈനികര്‍ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു. ഇതിനിടയില്‍ വഞ്ചിയിലുണ്ടായിരുന്ന യുവതി സൈനികരുടെ കാലു തൊട്ടു വന്ദിക്കുകയും തൊഴുകയ്യോടെ നന്ദി പറയുകയും ചെയ്യുന്നു. കാലു തൊട്ടപ്പോള്‍ സൈനികന് അതു തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഹൃദ്യമായ ഈ വിഡിയോ സോഷ്യല്‍ ലോകം ഏറ്റെടുത്തു. സന്തോഷവും പ്രതീക്ഷയും ജനിപ്പിക്കുന്നതാണ് ഈ വിഡിയോ എന്നാണ് കമന്റുകള്‍.
https://www.facebook.com/Malayalivartha