മുംബൈയില്‍ ഓടുന്ന കാറിന് തീപിടിച്ചു... കാര്‍ പൂര്‍ണമായും കത്തി നശിച്ചു, സമയോചിതമായ ഇടപെടല്‍ മൂലം യാത്രക്കാര്‍ രക്ഷപ്പെട്ടു

മുംബൈയിലെ മുളുന്ദ് മേഖലയില്‍ ഓടുന്ന കാറിന് തീപിടിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുളുന്ദിലെ എല്‍ബിഎസ് റോഡില്‍ വച്ചാണ് കാറില്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ കാര്‍ നിര്‍ത്തി നാലു പേരും വണ്ടിയില്‍ നിന്ന് പുറത്തിങ്ങി ഇതോടെ കാറിലെ യാത്രക്കാര്‍ നാലു പേരും അപകടം കൂടാതെ രക്ഷപ്പെട്ടു.
അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ തീപിടിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
"
https://www.facebook.com/Malayalivartha























