Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മതം സംഘര്‍ഷങ്ങള്‍ക്ക് കാരണമാകരുതെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി

26 JANUARY 2015 10:43 AM IST
മലയാളി വാര്‍ത്ത.

മതം സംഘര്‍ഷങ്ങള്‍ക്ക് ഹേതുവാകരുതെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. 66ാം റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ജനാധിപത്യത്തിന്റെ പരിശുദ്ധ ഗ്രന്ഥമാണ് ഇന്ത്യന്‍ ഭരണഘടന. വിഭിന്ന സമുദായങ്ങളുടെ നന്മയെയും സഹിഷ്ണുതയെയും അത് പിന്‍താങ്ങുന്നു. ഭരണഘടനയുടെ മൂല്യങ്ങളെ അതീവ ഗൗരവത്തോടെ സംരക്ഷിക്കേണ്ടതുണ്ട്. മതം ഏകത്വത്തിനുള്ള ശക്തിയാകണമെന്നാണ് ഗാന്ധിജി പറഞ്ഞത്. അതിനെ സംഘര്‍ഷത്തിനുള്ള ഹേതുവാക്കാന്‍ നമുക്കാവില്ല.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അഭിമാനം സംരക്ഷിക്കുമെന്നും എല്ലാ ഇന്ത്യക്കാരും പ്രതിജ്ഞ ചെയ്യമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ബലാത്സഗം, പീഡനം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധനവുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ ഇവയെല്ലാം സ്ത്രീകളെ സ്വന്തം വീടുകളില്‍ കഴിയുന്നതില്‍ പോലും ഭീതിയിലാക്കിയിരിക്കുകയാണ്. സ്ത്രീകളെ ആദരിക്കുകയും ശാക്തീകരിക്കുകയും ചെയ്ത രാജ്യങ്ങള്‍ മാത്രമേ ലോകശക്തികളായിട്ടുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു.
ചര്‍ച്ചകള്‍ കൂടാതെ നിയമങ്ങള്‍ കൊണ്ടു വരുന്നത് പാര്‍ലമെന്റിന്റെ പദവിയെ ബാധിക്കുമെന്നും രാഷ്ട്രപതി ചൂണ്ടി കാട്ടി. ഇത്തരം നടപടികള്‍ ജനങ്ങള്‍ക്ക് പാര്‍ലമെന്രിനോടുള്ള വിശ്വാസ്വത ഇല്ലാതാക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനനസ് രാജിനെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസ്താവന.
2014 നിര്‍ണായകവര്‍ഷമായിരുന്നു. മൂന്നു ദശാബ്ദത്തിന് ശേഷം ജനങ്ങള്‍ ഒറ്റയ്ക്ക് ഒരു പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചു. ഇത് മുന്നണിരാഷ്ട്രീയ സമ്മര്‍ദങ്ങളില്‍ നിന്നും രാജ്യത്തിന്റെ ഭരണത്തെ മോചിപ്പിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഏറെ പ്രതീക്ഷ നല്‍കുന്നതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 2014-15 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഇരുപാദങ്ങളിലും അഞ്ചു ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിച്ചത് 7 മുതല്‍ 8 വരെ വളര്‍ച്ചാ നിരക്കെന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് പ്രതീക്ഷ പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends