ജമ്മു കാശ്മീരില്‍ കേന്ദ്രം നടപ്പാക്കിയ കടുത്ത നടപടികളില്‍ ഇളവ് വരുത്തുന്നു!! അഞ്ച് ജില്ലകളില്‍ കൂടി ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചു... പൊതു ഗതാഗത സംവിധാനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് സര്‍ക്കാര്‍; വ്യാജ വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയും ശക്തമാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ബില്ലവതരിപ്പിക്കാനായി ജമ്മു കാശ്മീരില്‍ കേന്ദ്രം നടപ്പാക്കിയ കടുത്ത നടപടികളില്‍ ഇളവ് വരുത്തുന്നു. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തിയെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ ഇന്നലെ അറിയിച്ചതിനു പിന്നാലെ, അഞ്ച് ജില്ലകളില്‍ കൂടി ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചു. ജമ്മു, സാംബ, കത്വ, ഉധംപുര്‍, റെയ്‌സി എന്നീ ജില്ലകളിലാണ് ഇന്‍റര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിച്ചത്. പതിനേഴ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ ഇന്നലെ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഇന്നും കൂടുതല്‍ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയേക്കും. പൊതു ഗതാഗത സംവിധാനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഒപ്പം സമൂഹമാധ്യമങ്ങളില്‍ കൂടി വ്യാജ വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയും ശക്തമാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി.
https://www.facebook.com/Malayalivartha
























