കോടീശ്വരന്മാരുടെ ക്യൂ വൈറലാകുന്നു; ഈ അച്ചടക്കമുള്ള ക്യൂ ഒബാമയെ കാണാന്‍

കോടീശ്വരന്മാര്‍ ക്യൂ നില്‍ക്കുകയോ. നടക്കാത്ത കാര്യം. കോടീശ്വരന്മാരെ കാണാന്‍ ക്യൂ നിന്ന ചരിത്രമേ ഇവിടെയുള്ളൂ. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യയെ നിയന്ത്രിയ്ക്കുന്ന ഈ വ്യവസായ മുതലാളിമാര്‍ ക്യൂ നിന്നു. ഈ കോടീശ്വരമാരുടെ ക്യൂ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ കാണാനായിരുന്നു ഈ അതികായന്മാരുടെ ക്യൂ.
ഇന്നലെ നടന്ന ഇന്ത്യ അമേരിക്ക വ്യാപാര ഉച്ചകോടിക്ക് ശേഷമാണ് വ്യവസായികള്‍ അമേരിക്കന്‍ പ്രസിഡന്റിനെ കാണാന്‍ ക്യൂ നിന്നത്.
രത്തന്‍ ടാറ്റ, മുകേഷ് അംബാനി, അദാനി എന്നിവര്‍ക്കു പുറമെ മലയാളി വ്യവസായി എം എ യൂസഫലിയെയും ചിത്രത്തില്‍ കാണാം. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്കും പ്രവാസികള്‍ക്കും അമേരിക്ക എല്ലാ സഹായവും നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നേരത്തെ ഇന്ത്യ അമേരിക്ക വ്യാപര ഉച്ചകോടിയില്‍ പറഞ്ഞിരുന്നു. 5000 കോടിയുടെ നിക്ഷേപം ഇന്ത്യയില്‍ കൊണ്ടുവരും എന്നാണ് യോഗത്തില്‍ മോഡി പറഞ്ഞത്.
ക്യൂ നില്‍ക്കുന്ന ഈ കോടീശ്വരന്മാരന്മാര്‍ ഇപ്പോള്‍ വാട്‌സാപ്പിലേയും ഫേസ്ബുക്കിലേയും താരങ്ങളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























