ചൈനീസ് അതിര്‍ത്തിയില്‍ കസറി ഇന്ത്യയുടെ പെണ് പട; സ്വാതന്ത്യദിനത്തിന്റെ 73ാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ 'നാരീ ശക്തി'യുടെ ചരിത്രവിജയം; ഇത് ചരിത്രത്തിലാദ്യം
നവോത്ഥാനമെന്നൊക്കെ പറഞ്ഞാല്‍ ഇതാണ് അതിര്‍ത്തിയില്‍ നെഞ്ചുവിരിച്ച് നമ്മുടെ പെണ് പുലികള്‍. സ്വാതന്ത്യദിനത്തിന്റെ 73ാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ 'നാരീ ശക്തി'യുടെ ചരിത്രവിജയംകൂടിയാണിത്. അരുണാചല്‍പ്രദേശുമായുള്ള ചൈനീസ് അതിര്‍ത്തിയിലൂടെ ചരിത്രത്തിലാദ്യമായി വനിതകള്‍ മാത്രം ഉള്‍പ്പെട്ട സൈനിക സംഘം 4 ദിവസം നീണ്ട പട്രോളിങ് നടത്തി.
മലനിരകളും നദികളും കൊടുംകാടുകളും നിറഞ്ഞ പ്രദേശങ്ങളിലൂടെ 18 വനിതാ സൈനികര്‍ അടങ്ങിയ സംഘത്തിന്റെ യാത്രയെ നയിച്ചത് കരസേനയിലെ വനിതാ ഓഫിസറാണ്. അന്‍ജാവ് ജില്ലയിലെ കിബുത്തുവില്‍ നിന്ന് തുടങ്ങിയ പട്രോളിങ്ങില്‍ കരസേന, അസം റൈഫിള്‍സ്, ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നിവയില്‍ പെട്ടവരും പങ്കെടുത്തു. ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്. പെണ് സേനയുടെ ഈ ചരിത്ര നേട്ടത്തെ ജനറല്‍ എം.എം. നരവനെ വനിതാ സംഘത്തെ അഭിനന്ദിച്ചു. താമസിയാതെ യുദ്ധമുഖങ്ങളിലും വനിതാ സേനയെ വിന്യസിക്കുന്ന കാലം വിതൂരമല്ല എന്നു തെളിയിക്കുകയാണ് ഈ പുലിക്കുട്ടികള്‍. രാജ്യത്തെ പല കോണുകളില്‍ നിന്നും ഇപ്പോള്‍ ഇവര്‍ക്ക് അഭിനന്ദന പ്രവാഹമാണ് വരുന്നത്.
https://www.facebook.com/Malayalivartha