Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

കശ്മീർ പ്രശ്നത്തിൽ ഇടനിലക്കാരനാകാൻ ട്രംപ് വീണ്ടും എത്തി .... പാക് ഭീകരവാദം അവസാനിപ്പിക്കാതെ സമാധാനം ഉണ്ടാകില്ലെന്ന് ട്രംപിനോട് മോദി

20 AUGUST 2019 04:32 PM IST
മലയാളി വാര്‍ത്ത


കശ്മീർ പ്രശ്നത്തിൽ ഇടനിലക്കാരനാകാൻ ട്രംപ് വീണ്ടും എത്തി .. ഇന്ത്യ ഭരണ ഘടനയിൽ നിന്നും കാശ്‍മീരിനുള്ള പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിയെ തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷം ഏറിക്കൊണ്ടിരിക്കുന്നു... ഈ വിഷയത്തിൽ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ടിരിക്കുകയാണ് ഇപ്പോൾ ... കശ്മീർ വിഷയത്തിൽ ഇടനിലക്കാരനാകാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതായുള്ള ട്രംപിന്റെ പ്രസ്താവന ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.. ഇപ്പോൾ വീണ്ടും കശ്മീർ പ്രശ്നത്തോട്ടിൽ ഇടപെട്ടിരിക്കുകയാണ് ട്രംപ്

കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കണമെന്നാണ് ട്രംപ് പറയുന്നത് . ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനുമായുമായും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ഈ അഭ്യര്‍ഥന നടത്തിയത്. കശ്മീരിലെ സ്ഥിതി സങ്കീര്‍ണമാണ്. ഇതുസംബന്ധിച്ച് എന്റെ രണ്ട് നല്ല സുഹൃത്തുക്കളോടും സംസാരിച്ചു. വ്യാപാരം, നയതന്ത്ര ബന്ധങ്ങള്‍ തുടങ്ങിയവയും ചര്‍ച്ചാ വിഷയമായി. ഫലപ്രദമായ സംഭാഷണമാണ് ഇരുവരുമായും നടന്നത്. എന്ന് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ആദ്യം പ്രധാനമന്ത്രി മോദിയുമായാണ് ട്രംപ് ഫോണില്‍ ബന്ധപ്പെട്ടത്. ആശയ വിനിമയം അര മണിക്കൂറോളം നീണ്ടു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെയും മേഖലയില്‍ സമാധാനം നിലനിര്‍ത്തേണ്ടതിന്റെയും പ്രാധാന്യം ട്രംപ് മോദിയെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യക്കെതിരായി പാക്കിസ്ഥാന്‍ നടത്തുന്ന പ്രസ്താവനകള്‍ സമാധാനത്തിന് ഭീഷണിയാണെന്ന് മോദി പറഞ്ഞു. ജമ്മു കശ്മീര്‍ വിഭജനത്തിനും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും ശേഷം ആദ്യമായാണ് ഇരുനേതാക്കളും തമ്മില്‍ നേരിട്ട് സംസാരിക്കുന്നത്. പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ സമാധാനം ഉണ്ടാകില്ലെന്ന് ട്രംപിനോട് മോദി വ്യക്തമാക്കി.

ഭീകരതയോട് വിട്ടുവീഴ്ചക്കില്ലെന്ന് ആവർത്തിച്ച മോദി പട്ടിണി, നിരക്ഷരത, രോഗങ്ങൾ എന്നിവയെ നേരിടാൻ ആരുമായും സഹകരിക്കാനുള്ള സന്നദ്ധതയും മോദി അറിയിച്ചു.

ഇതിനു പിന്നാലെയാണ് ട്രംപ് ഇമ്രാന്‍ ഖാനെ വിളിച്ചത്. പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് ശ്രദ്ധ ചെലുത്താനും മിതവും സൗമ്യവുമായ രീതിയില്‍ പ്രതികരിക്കാനും ഇമ്രാനോട് അമേരിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ഒരാഴ്ചക്കിടയില്‍ ഇത് രണ്ടാം തവണയാണ് ട്രംപ് ഇമ്രാനെ വിളിക്കുന്നത്. കശ്മീര്‍ വിഷയം യു എന്‍ രക്ഷാസമിതിയില്‍ ചര്‍ച്ച ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ആദ്യ സംഭാഷണം..

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തകളഞ്ഞ ഇന്ത്യയുടെ നീക്കത്തിനെതിരെ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്തുണതേടി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്രംപിനെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ കശ്മീർ വിഷയത്തിൽ അമേരിക്ക പാകിസ്താന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല. ചൈനയൊഴികെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നിന്നു.

ഇതിന് പിന്നാലെയാണ് മോദി- ട്രംപ് ടെലിഫോൺ സംഭാഷണം. ഇതിനെല്ലാം പുറമേ ഇന്ത്യയെ വാണിജ്യപരിഗണനാ പട്ടികയിൽ നിന്ന് യുഎസ് നീക്കിയതിനെ തുടർന്നുണ്ടായ വാണിജ്യ തർക്കങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും മോദി കൂട്ടിച്ചേർത്തു.

ഇരു നേതാക്കളുടേയും സംഭാഷണത്തിന് ശേഷം വൈറ്റ്ഹൌസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യ- പാക് സംഘർഷം കുറച്ചു കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മേഖലയിൽ സമാധാനം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചൂണ്ടിക്കാണിക്കുന്നുണ്ട്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ലഡാക്ക്, ജമ്മു കശ്മീർ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതാണ് പാകിസ്താനെ അടുത്ത കാലത്ത് ഏറെ അസ്വസ്തമാക്കിയത്. ഇതാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിന് പ്രധാന കാരണം

നേരത്തേ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചയില്‍ മാധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്‍റെ പ്രസ്താവന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (25 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (1 hour ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (1 hour ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (2 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (2 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (2 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (2 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (2 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (3 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (3 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (5 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (5 hours ago)

പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ ഇന്നലെ മുഖ്യന്റെ ചാരൻ..?! രാത്രി കൂട്ട ചർച്ച..! പത്മകുമാർ SIT-യോട് പറഞ്ഞത്  (5 hours ago)

Malayali Vartha Recommends