ശ്രീശാന്തുള്‍പ്പടെയുള്ളവര്‍ക്കായി ബോളിവുഡ് താരങ്ങളേക്കാളും വെല്ലുന്ന സുന്ദരികളെ കാഴ്‌ചവച്ച് കിടപ്പറരംഗങ്ങള്‍ റെക്കോഡ് ചെയ്‌ത് വരുതിയിലാക്കി

ഇന്ത്യന്‍ ക്രിക്കറ്റും ബോളിവുഡും അധോലോകവും പരസ്‌പരം കുരുക്കഴിക്കാനാവാതെ കിടക്കുകയാണ്. ഐപിഎല്‍ കളിക്കിടെ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ കുടുങ്ങിയതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നാറുന്ന മറ്റൊരു മുഖം പുറത്തായത്. സ്‌പിരിറ്റോടെ കളി കാണുന്ന കോടിക്കണക്കിനാളുകളെ വെറും കളിപ്പാവകളാക്കുന്ന ഇത്തരം സംഭവം ക്രിക്കറ്റ് ലോകത്തിന് ആകെ നാണക്കേടാണ്.
വാതുവയ്‌പ്പുകാര്‍ പല മാര്‍ഗങ്ങളിലൂടെയാണ് ക്രിക്കറ്റ് താരങ്ങളെ വീഴ്‌ത്തുന്നത്. ഒരൊറ്റ കളിയിലെ ഒരു ഓവറില്‍ മാത്രം ഒത്തു കളിച്ചാല്‍ കളിക്കാര്‍ക്ക് കിട്ടുന്നത് അവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത പ്രതിഫലമാണ്. ഒരൊറ്റ ഓവര്‍ മോശമാവുന്നത് കൊണ്ട് ഒരു താരത്തേയും ടീമംഗങ്ങള്‍ കുറ്റം പറയില്ല. മാത്രമല്ല യുവതാരങ്ങള്‍ക്ക് പ്രലോഭനമാകുന്നത് ബോളിവുഡ് സുന്ദരിമാരും അവരേക്കാള്‍ വെല്ലുന്ന പുത്തന്‍ സുന്ദരിമാരുമാണ്. വീണുപോകുന്ന ക്രിക്കറ്റ് താരങ്ങള്‍ താര റാണിമാരെ ആസ്വദിക്കുമ്പോള്‍ അവരറിയാതെ ഹോട്ടല്‍മുറിക്കുള്ളില്‍ രഹസ്യ ക്യാമറയും ഒളിപ്പിക്കുന്നു. അങ്ങനെ പുറം ലോകമറിയാത്ത താരങ്ങളുടെ മറ്റൊരു മുഖം ക്യാമറയില്‍ പകര്‍ത്തുന്നു. എന്തെങ്കിലും കാരണത്താല്‍ ഏതെങ്കിലുമൊരു താരം വാക്കുമാറ്റിയാല്‍ താരങ്ങളുടെ യാഥാര്‍ത്ഥ ക്രിക്കറ്റ് കളി ലോകമറിയും. ശ്രീശാന്ത് അറസ്‌ററിലാകുന്ന സമയത്തുപോലും അദ്ദേഹത്തിനോടൊപ്പം സുന്ദരിമാരുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഐപിഎല്‍ ക്രിക്കറ്റിലെ വാതുവയ്‌പ്പുകാര്‍ നടത്തിയ രഹസ്യനീക്കങ്ങള്‍ ഡല്‍ഹി പോലീസ് പുറത്ത് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. ശ്രീശാന്തിനെയുള്‍പ്പെടെ വാതുവയ്‌പ്പുകാര്‍ ബ്ലാക്ക്‌മെയില്‍ ചെയ്‌തിരുന്നതായി സംശയിക്കുന്നുണ്ട്. വാതുവയ്‌പ്പുകാരില്‍ നിന്നും പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് പോലീസ് പരിശോധിക്കുകയാണ്.
https://www.facebook.com/Malayalivartha























