Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..

മോദിയെ അംഗീകരിക്കാൻ സമയമായി; എപ്പോഴും വിമര്‍ശിച്ചു കൊണ്ടിരിക്കുന്നത് നല്ലതല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തികളെ പ്രശംസിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്

23 AUGUST 2019 02:31 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തികളെ പ്രശംസിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നത് എല്ലായ്‌പ്പോഴും ഗുണകരമാകില്ലെന്ന് ജയറാം രമേശ് പറഞ്ഞു. കോമി റെഡ്ഢിയുടെ ‘മലവലന്റ് റിപ്പബ്ലിക്ക്’ എന്ന പുസ്തകം പ്രകാശനം ചെയ്യവെയായിരുന്നു മോദിയുടെ പ്രവർത്തികളെ അംഗീകരിച്ചുകൊണ്ടുള്ള ജയറാം രമേശിന്റെ പ്രസ്താവന.

മോദി ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമായെന്നും ജയറാം രമേശ് പറഞ്ഞു. 2014 മുതല്‍ 2019 വരെ മോദി ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമായി. ഈ കാര്യങ്ങള്‍ കൊണ്ടാണ് 30 ശതമാനത്തിലധികം ജനങ്ങള്‍ വോട്ട് ചെയ്ത് അദ്ദേഹം വീണ്ടും അധികാരത്തിലേറിയത്.’

‘മോദിയുടെ ഭാഷ ജനങ്ങളുമായി സംവേദിക്കാന്‍ ശേഷിയുള്ളതാണ്. മുന്‍കാലങ്ങളില്‍ ചെയ്യാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. ഈ വസ്തുത അംഗീകരിച്ചില്ലെങ്കില്‍ അദ്ദേഹത്തെ നേരിടാന്‍ കഴിയില്ല എന്നും’ ജയറാം രമേശ് പറഞ്ഞു.

‘മോദിയെ പുകഴ്ത്തണമെന്നല്ല ഞാന്‍ പറയുന്നത്.’ ഭരണത്തില്‍ അദ്ദേഹം കാണിക്കുന്ന ചില സവിശേഷതകളെ രാഷ്ട്രീയ നേതൃത്വം അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിന്റെ രാഷ്ട്രീയം തീര്‍ത്തും വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ ഭരണ രീതിയില്‍ നിന്നുണ്ടായ സാമൂഹിക ബന്ധങ്ങളും തീര്‍ത്തും ഭിന്നമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഉദാഹരണമായി പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയെ എടുത്ത് പറയുകയും ചെയ്തു. 2019-ല്‍ നമ്മള്‍ എല്ലാവരും അദ്ദേഹത്തിന്റെ പദ്ധതികളെ കളിയാക്കുകയായിരുന്നു. എന്നാല്‍ പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന എന്ന പദ്ധതിയ്ക്ക് വലിയ അംഗീകാരമാണ് ജനങ്ങളില്‍ നിന്ന് കിട്ടിയത്. കോടിണക്കണക്കിന് ജനങ്ങളെ ആകര്‍ഷിക്കാന്‍ ആ പദ്ധതിയ്ക്ക് കഴിഞ്ഞു. ഇതിനെയൊക്കെ തള്ളിക്കളഞ്ഞു കൊണ്ട് നമുക്ക് അദ്ദേഹത്തെ നേരിടാന്‍ കഴിയില്ല. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയെ കുറിച്ചാണ് തിരഞ്ഞെടുപ്പ് വേളയില്‍ നമ്മള്‍ പറഞ്ഞത്. എന്നാല്‍ ഇതിന് ഉത്തരവാദിയായി ജനങ്ങള്‍ മോദിയെ കാണുന്നില്ല. അതാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും കര്‍ണാടകയില്‍ നിന്നുള്ള എംപി കൂടിയായ ജയറാം രമേശ് പറഞ്ഞു.

കോമി റെഡ്ഢിയുടെ ‘മലവലന്റ് റിപ്പബ്ലിക്ക്’ എന്ന പുസ്തകമാണ് അദ്ദേഹം പ്രകാശനം ചെയ്തത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയമാണ് പുസ്തകം വിശകലനം ചെയ്യുന്നത്. രാജ്യത്തിലെ സകലമാന പ്രശ്നങ്ങള്‍ക്കും കാരണം നെഹ്റുവും കുടുംബവുമാണെന്ന പുസ്തകത്തിലെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും ജയറാം രമേശ് പറഞ്ഞു.

അതേസമയം ഒട്ടും പ്രതീക്ഷിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് തൊട്ടുള്ള എഴുപത് വർഷ കാലയളവിൽ രാജ്യം ഇത്തരത്തിലൊരു പ്രതിസന്ധിയെ അഭിമുഖീകരിച്ചിട്ടില്ലെന്നും വൈസ് ചെയർമാൻ രജീവ് കുമാർ വെളിപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക രംഗം പൂർണമായും ഇത്തരത്തിൽ ഒരു പ്രതിസന്ധിയിലാണെന്നും പണലഭ്യത കുറയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ സാമ്പത്തിക രംഗത്തെ കുറിച്ചുള്ള മുൻധാരണകൾ സർക്കാർ മാറ്റി വെയ്‌ക്കേണ്ടതുണ്ടെന്നും രജീവ് കുമാർ ചൂണ്ടിക്കാട്ടി.

രാജ്യം ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്ന വേളയിലാണ് മുൻനിര സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഒരാളായ രജീവ് കുമാർ ഇങ്ങനെയൊരു പ്രസ്താവനയുമായി രംഗത്തെത്തുന്നത്. സാമ്പത്തിക രംഗത്തിനാണ് തകരാറെന്ന് കേന്ദ്ര സർക്കാർ പൂർണമായും മനസിലാക്കുന്നുണ്ടെന്നും പണലഭ്യത കുറയുന്നത് പാപ്പരത്തത്തിലേക്ക് സർക്കാരിനെ നയിക്കുമെന്നും അതിനാൽ ഇത് എത്രയും പെട്ടെന്ന് തടയേണ്ടതുണ്ടെന്നും രജീവ് കുമാർ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rahul-Mamkootathil- പരാതിക്കാരിയുടെ ഓഡിയോ പുറത്ത്  (5 minutes ago)

ഇന്ത്യൻ മരുന്നുകൾ പാകിസ്ഥാനി മരുന്നുകൾക്ക് പകരമാവുന്നു  (12 minutes ago)

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു  (29 minutes ago)

അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥന് ദാരുണാന്ത്യം... പ്രതി പിടിയിൽ  (47 minutes ago)

  വെനസ്വേലൻ പ്രതിപക്ഷ നേതാവും 2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ മരിയ കൊറീന മഷാദോ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ തന്റെ നൊബേൽ പുരസ്കാരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമർപ്പിച്ചു. ..  (1 hour ago)

പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി എട്ടു വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ബിസിനസ്സിൽ വൻ ലാഭം, തൊഴിൽ വിജയം! ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണ നേട്ടങ്ങൾ  (1 hour ago)

19 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഘ മഹോത്സവം  (1 hour ago)

അതിശൈത്യത്തിൽ രാജ്യ തലസ്ഥാനം  (2 hours ago)

ശബരിമലയിൽ തീർത്ഥാടകർക്ക് 19ന് രാത്രി നട അടയ്ക്കുന്നതുവരെ ദർശനം നടത്താം..  (2 hours ago)

രോഗം ബാധിച്ച വ്യക്തി അടക്കം നാലു സഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് ക്രൂ- 11 മിഷൻ ഭൂമിയിൽ തിരിച്ചെത്തി..  (2 hours ago)

കാറും ബസും കൂട്ടിയിടിച്ച് അപകടം  (3 hours ago)

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെ അപ്രതീക്ഷിത മരണം  (3 hours ago)

ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം താലപ്പൊലി ഫെബ്രുവരി ആറിന്...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ  (4 hours ago)

Malayali Vartha Recommends