ഇനി മുതല്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ടീ ഷര്‍ട്ടും ജീന്‍സും ധരിച്ച് ജോലിക്കെത്തരുതെന്ന് ബീഹാര്‍ സര്‍ക്കാര്‍
ഇനി മുതല്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ടീ ഷര്‍ട്ടും ജീന്‍സും ധരിച്ച് ജോലിക്കെത്തരുതെന്ന് ബീഹാര്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഫ്രീക്കന്മാരെ ആവിശ്യമില്ലെന്നാണ് ബീഹാര്‍ സര്‍ക്കാരിന്റെ നിലപാട്. ലളിതമായ വസ്ത്രധാരണ രീതിയായിരിക്കണം ഓഫീസിലുണ്ടാകേണ്ടത്. ജീവനക്കാരും ഉദ്യോഗസ്ഥരും ഓഫീസില്‍ ഇളം നിറമുള്ളതും ധരിക്കാന്‍ സുഖമുള്ളതുമായ വസ്ത്രമായിരിക്കണം ധരിക്കേണ്ടത്.
ഓഫീസുകളുടെ സംസ്കാരത്തിന് ചേരാത്തതരത്തിലുള്ള വസ്ത്രം ധരിച്ച് ജീവനക്കാര്‍ എത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ചീഫ് സെക്രട്ടറി . സര്‍ക്കാര്‍ ഓഫീസുകളിലെ അന്തസിന് ഇത് ചേര്‍ന്നതേയല്ല. നിര്‍ബന്ധമായും ഇളം നിറത്തിലുള്ളതും ലളിതവും മാന്യവുമായ വസ്ത്രങ്ങള്‍ ജീവനക്കാര്‍ ധരിക്കണം. ജോലിയുടെ സ്വഭാവം അനുസരിച്ച് വസ്ത്രം തെരഞ്ഞെടുക്കണമെന്നും സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.
"
https://www.facebook.com/Malayalivartha