ക്രിക്കറ്റ് കളിക്കാന്‍ പോയ ശ്രീശാന്തിന് താത്‌പര്യം മറ്റു പല കളികളോട്, ശ്രീശാന്തിനോടൊപ്പം പിടിക്കപ്പെട്ട 3 സുന്ദരികളില്‍ ഒരാള്‍ മറാത്തി നടി

ശ്രീശാന്തിനെ വീഴ്‌ത്തിയത് സുന്ദരികളായ നായികമാരെ വച്ചാണെന്നുള്ള നിഗമനത്തിലാണ് പോലീസ് പോകുന്നത്. നിശാക്ലബുകളിലും സൂപ്പര്‍ നായികമാരിലും തല്‍പ്പരനായ ശ്രീയെ തങ്ങളുടെ വഴിയേ കൊണ്ടുവരാനായി വാതുവയ്‌പ്പുകാര്‍ ശ്രമിച്ചതും ഈ സുന്ദരിമാരെവച്ച് തന്നെ. ശ്രീശാന്തിനെ അറസ്റ്റ് ചെയ്യാനായി നിശാക്ലബിന്റെ മുമ്പില്‍ പോലീസ് മണിക്കൂറുകളോളമാണ് കാത്തിരുന്നത്. അപ്പോഴാണ് നിശാക്ലബില്‍ നിന്നും മറാത്തി നടി ഉള്‍പ്പെടെ മൂന്ന് സുന്ദരിമാരുമൊത്തുള്ള ശ്രീശാന്തിന്റെ വരവ്. എല്ലാവരേയും കൈയ്യോടെ പിടികൂടിയെങ്കിലും ആ മൂന്ന് സുന്ദരിമാരെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമായിതന്നെ വച്ചു. ഇപ്പോഴാണ് ഒരു സ്‌ത്രീയെപ്പറ്റി പോലീസ് പറയുന്നത്. പിടി കൂടുമ്പോള്‍ ശ്രീശാന്തിനൊപ്പം ഒരു മറാഠി നടിയുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്യും. ഇവര്‍ക്ക് വാതുവെയ്പുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കും.

താരങ്ങള്‍ സ്വന്തം താല്‍പര്യ പ്രകാരമാണ് ഒത്തുകളിച്ചതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. മെയ് ഒന്‍പതിന് നടന്ന മൊഹാലി മത്സരത്തില്‍ ഒത്തുകളിക്കാന്‍ ശ്രീശാന്തിന് 40 ലക്ഷം രൂപ വാതുവെയ്പുകാര്‍ വാഗ്ദാനം ചെയ്‌തെന്നും മുന്‍കൂറായി 10 ലക്ഷം രൂപ ജിജു വാങ്ങിയെന്നും പോലീസ് പറഞ്ഞു. ജിജുവിന്റെ മൊബൈലില്‍ നിന്നും ശ്രീശാന്ത് വിളിച്ചതിന് തെളിവുകളുണ്ട്.
ഐപിഎല്‍ വാതുവെയ്പില്‍ ശ്രീശാന്തിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും ഡല്‍ഹി പോലീസ് പറഞ്ഞു. ശ്രീശാന്ത് ഉള്‍പ്പടെയുള്ള കളിക്കാരെയും വാതുവെപ്പുകാരെയും എയിംസ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. അതേസമയം വാതുവെയ്പ്പുമായി ബന്ധപ്പെട്ട് സിസിഐ ഇന്ന് അടിയന്തിര യോഗം ചേരും. ശീശാന്തിന്റെയും ചാന്ദിലയുടെയും മുംബൈയിലെ താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ ലാപ്‌ടോപ്പും ഡയറിയും പിടിച്ചെടുത്തിരുന്നു. വാതുവെപ്പുകാരുമായി നടത്തിയ ചര്‍ച്ചയുടെ സിസി ടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. പോലീസിന്റെ ഓപ്പറേഷന്‍ യൂടേണിലാണ് ശ്രീശാന്ത് പിടിയിലായത്.

ശ്രീശാന്തിന്റെ കൊച്ചിയിലെ വസതിയില്‍ ഇപ്പോള്‍ റെയ്ഡ് നടത്തേണ്ട ആവശ്യമില്ലെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ച പോലെ കൊച്ചി ടസ്‌കേഴ്‌സിന്റെ മത്സരങ്ങള്‍ പരിശോധിക്കില്ലെന്നും പോലീസ് വ്യക്തമാക്കി.വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയ കളിക്കാര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയ്യാറായില്ല. വരും ദിവസങ്ങളില്‍ ഒത്തുകളി സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ഡല്‍ഹി പോലീസ് സെല്ലിലെത്തിയ ശ്രീശാന്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉറങ്ങിയില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. വിശ്രമ മുറിയിലാണ് ശ്രീശാന്തിനെ പാര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ശ്രീശാന്ത് തിങ്കളാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കും.
ശ്രീശാന്തിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://www.facebook.com/Malayalivartha























