ഇന്ത്യ പ്രധാന അയല്‍രാജ്യം, ഇരു രാജ്യങ്ങള്‍ക്കിടയിലെ പരസ്‌പര സഹകരണവും, സൗഹൃദവും ലക്ഷ്യമെന്ന് ചൈനീസ് പ്രധാനമന്ത്രി

ചൈനീസ് പ്രധാനമന്ത്രി ലീ കു ചിയാങ് ഞായറാഴ്‌ച ഇന്ത്യയിലെത്തി. ഇന്ന് അദ്ദേഹം വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി ചര്‍ച്ച നടത്തും. അതിര്‍ത്തി പ്രശ്‌നമാകും ചര്‍ച്ചയിലെ മുഖ്യവിഷയം. അതേ സമയം ഇന്ത്യ തങ്ങളുടെ സുപ്രധാന അയല്‍ രാജ്യമാണെന്ന് ചൈനീസ് പ്രധാനമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കിടയിലെ പരസ്‌പര സഹകരണവും സൗഹൃദവും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ സന്ദര്‍ശിക്കുന്നതെന്നും ലീ പറഞ്ഞു.
ലഡാക്കിലെ കടന്നു കയറ്റത്തില്‍ ഇന്ത്യയുടെ അതൃപ്‌തി ഇന്നലെ നടന്ന കൂടിക്കാഴ്‌ച്ചയില്‍ പ്രധാന മന്ത്രി വ്യക്തമാക്കിയതായാണ് സൂചന. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ലീ ചൈനീസ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഞായറാഴ്‌ചയാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ എത്തിയത്. ഇരു രാജ്യങ്ങളിലേയും നയതന്ത്ര പ്രതിനിധികള്‍ പ്രാഥമിക ചര്‍ച്ചകള്‍ ഞായറാഴ്‌ച തന്നെ നടത്തിയിരുന്നു.
എണ്‍പതു പേര്‍ ഉള്‍പ്പെടുന്ന സംഘത്തിനൊപ്പമാണ് ലീ ഇന്ത്യയിലെത്തിയത്. ചൈനീസ് വിദേശകാര്യ മന്ത്രിയും സംഘത്തിലുണ്ട്. ഇന്ത്യാ സന്ദര്‍ശന ശേഷം ചൊവ്വാഴ്‌ച പാക്കിസ്ഥാനിലും അതിനുശേഷം സ്വിറ്റ്‌സര്‍ലാന്റ്, ജര്‍മ്മനി എന്നീ രാജ്യങ്ങളിലും ലീ സന്ദര്‍ശനം നടത്തും.
അതേ സമയം ലീയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജമ്മുകാശ്‌മീര്‍ പാന്ഥന്‍സ് പാര്‍ട്ടി രംഗത്തെത്തി. 200 ഓളം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൈനക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധ പ്രകടനവും നടത്തി. ഒരു വശത്ത് ചൈനീസ് സൈനികര്‍ അതിര്‍ത്തി ലംഘിച്ചുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് ചൈനീസ് പ്രധാനമന്ത്രിക്ക് ചുവപ്പു പരവതാനി വിരിച്ച് ഇന്ത്യ സ്വാഗതമരുളുകയാണെന്ന് പാര്‍ട്ടി നേതാവ് രാജേഷ് പല്‍ഗോത്ര ആരോപിച്ചു.
https://www.facebook.com/Malayalivartha























