തമിഴനെന്ന നിലയിൽ എന്ത് തോന്നുന്നു ? ചോദ്യത്തിന് ഐ എസ് ആർ ഒ ചെയർമാൻ നൽകിയത് കിടിലൻ മറുപടി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യയുടെ പ്രതീക്ഷയായ ചന്ദ്രയാൻ 2 അവസാന നിമിഷങ്ങളിൽ പരാജയപ്പെട്ടപ്പോൾ ഇന്ത്യക്കാർക്ക് മുന്നിൽ ഒരു നോവായി മാറിയ വ്യക്തിയാണ് ഐ എസ് ആർ ഒ ചെയർമാൻ കെ ശിവന്‍. ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യം അവസാന നിമിഷം ചെറിയ പിഴവ് കാരണം ലക്ഷ്യം കാണാതെ വന്നപ്പോൾ രാജ്യത്തിന്റെ പ്രധാന മന്ത്രിയെ കെട്ടി പിടിച്ച് കരഞ്ഞ് വൈകാരിക മുഹൂർത്തങ്ങൾ ഉണ്ടായപ്പോൾ ഇന്ത്യക്കാരുടെ മനസ്സിൽ ഇടം പിടിച്ച വ്യക്തിയാണ് അദ്ദേഹം. മാത്രമായി ചന്ദ്രയാൻ 2 അവസാന നിമിഷങ്ങളിൽ പരാജയപ്പെട്ടെങ്കിലും അതിന്റെ പിന്നിൽ പ്രവർത്തിച്ച കെ ശിവന്‍ അടക്കമുള്ളവരുടെ പ്രയത്നം നമ്മൾ മനസിലാക്കിയിട്ടുണ്ട്. ഈ ദൗത്യത്തിലൂടെ രാജ്യത്തിന്റെ ഹീറോ ആയി കഴിഞ്ഞിരിക്കുന്നു ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു മറുപടിയാണ് അദ്ദേഹത്തെ വീണ്ടും താരമാക്കുന്നത്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ മറുപടി.
ഒരു തമിഴന്‍ എന്ന നിലയില്‍ ഈ നേട്ടങ്ങളുടെ തലപ്പത്ത് നില്‍ക്കുമ്പോള്‍ എന്താണ് തോന്നുന്നത് ?.തമിഴന്‍ എന്ന നിലയില്‍ താങ്കള്‍ക്ക് തമിഴ്നാട്ടിലെ ജനങ്ങളോട് എന്താണ് പറയാനുള്ളതെന്നായിരുന്നു അവതാരകന്റെ ചോദ്യം . ഈ ചോദ്യത്തിന് താന്‍ ആദ്യം ഇന്ത്യക്കാരനാണെന്നായിരുന്നു ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ നല്‍കിയ മറുപടി. നിമിഷങ്ങൾക്കകം മറുപടി വൈറലായി കഴിഞ്ഞു. ഇന്ത്യന്‍ എന്ന നിലയിലാണ് ഞാന്‍ ഐഎസ്‌ആര്‍ഒയില്‍ ചേര്‍ന്നതെന്നും എല്ലാ മേഖലകളില്‍ നിന്നുള്ളവരും എല്ലാ ഭാഷക്കാരും ജോലി ചെയ്യുന്ന സ്ഥാപനമാണ് അതെന്നുമാണ് അദ്ദേഹം നല്‍കിയ കിടിലൻ മറുപടി. പ്രാദേശിക വാദത്തിനപ്പുറം താന്‍ ഒരു ഇന്ത്യക്കാരനാണെന്ന കാര്യം നിലപാട് ഉയര്‍ത്തിപ്പിടിച്ച കെ ശിവനെ അനുമോദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അതിരുകള്‍ക്കപ്പുറം ഏവരുടെയും ഹൃദയം കവരുന്ന നിലപാടാണ് അദ്ദേഹത്തിന്റേത് എന്നാണ് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.തമിഴ് ചാനലിന് ഇദ്ദേഹം നല്‍കിയ മറുപടി ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ നിറയുകയാണ്. അതേ സമയം ഒരു വ്യക്തിയുടെ നേട്ടത്തില്‍ ആ വ്യക്തിയുടെ സംസ്ഥാന ഐഡന്‍ററ്റി ചൂണ്ടിക്കാട്ടുന്നതില്‍ തെറ്റില്ലെന്ന് വാദിക്കുന്നവരുമുണ്ട്.
https://www.facebook.com/Malayalivartha