കശ്മീര്‍ വിഷയത്തില്‍ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട പാകിസ്ഥാനെ യു എൻ കൈ വിട്ടു ; കശ്മീർ വിഷയം ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന നിലപാടിൽ യു എൻ

കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് വീണ്ടും തിരിച്ചടി ഏറ്റിരിക്കുകയാണ്. അടിയന്തരമായി കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന് യു എന്നിനോട് പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യു.എന്‍. അത് അംഗീകരിച്ചില്ല. കശ്മീര്‍ വിഷയത്തില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ടെന്നും ഇക്കാര്യത്തില്‍ നേരത്തെ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്നും അവർ അറിയിച്ചിരിക്കുന്നു. യു.എന്‍. സെക്രട്ടറി ജനറലിന്റെ നിലപാട് ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് അറിയിച്ചു. ബിയാരിറ്റ്‌സിലെ ജി-7 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. തിങ്കളാഴ്ച പാകിസ്താന്റെ യു.എന്നിലെ സ്ഥിരം പ്രതിനിധി മലീഹ ലോധിയുമായും യു.എന്‍. സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടതെന്നും യു.എന്‍.വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് പറഞ്ഞിരിക്കുന്നു.
കശ്മീർ വിഷയത്തില്‍ രാജ്യാന്തര വേദികളില്‍ നിന്ന് പലതവണ തിരിച്ചടി നേരിട്ടിട്ടും യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലും വിഷയം ഉന്നയിക്കാനുള്ള പാകിസ്ഥാന്റെ ശ്രമം തുടരുകയായിരുന്നു. എന്നാൽ ഇപ്പോൾ അവിടെ നിന്നും പാകിസ്ഥാന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും, സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭീകരവാദം നേരിടാനെന്നും യോഗത്തില്‍ ഇന്ത്യ തങ്ങളുടെ ഭാഗം വ്യക്തമാക്കി. തുടര്‍ന്നാണ് വിഷയത്തില്‍ യുഎന്‍ നിലപാട് വ്യക്തമാക്കിയത്. മുന്നേ ഈ വിഷയത്തിൽ തങ്ങൾ എടുത്ത നിലപാടിൽ മാറ്റം ഇല്ലെന്നാണ് ഇപ്പോൾ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ പാകിസ്ഥാൻ ഏൽക്കുന്ന തിരിച്ചടികളുടെ എണ്ണം വർധിക്കുകയാണ്.
https://www.facebook.com/Malayalivartha