\'കേജരിവാള്‍ ഭാഗ്യദോഷി\' മോദിയുടെ പരാമര്‍ശം വിവാദമാകുന്നു

കേജരിവാളിനെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം വിവാദമാകുന്നു. കേജരിവാള്‍ ഭാഗ്യദോഷിയാണെന്ന മോദിയുടെ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയിലടക്കം രൂക്ഷ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയത്. ദ്വാരകയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം.
രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞത് തന്റെ ഭാഗ്യം കൊണ്ടാണെങ്കില്‍ എന്തിനു ഭാഗ്യദോഷികള്‍ക്ക് വോട്ടു ചെയ്യണമെന്നായിരുന്നു മോദി ചോദിച്ചത്. എണ്ണ വില കുറഞ്ഞത് പ്രധാനമന്ത്രിയുടെ ഭാഗ്യം കൊണ്ടാണെങ്കില്‍ അതിന്റെ ഗുണമനുഭവിക്കാന്‍ സാധിക്കാത്ത സാധാരണക്കാര്‍ എത്രയോ നിര്‍ഭാഗ്യവാന്‍മാരാണെന്നാണ് സോഷ്യല്‍ മീഡിയയിലെ മറു ചോദ്യം.
വികസനത്തിനും സദ്ഭരണത്തിനും വോട്ടു ചോദിച്ചിരുന്ന മോദിയും ഭാഗ്യപരീക്ഷണം തുടങ്ങിയിരിക്കുന്നുവെന്നും ഇതിന്റെ ഭാഗമാണ് കിരണ്‍ ബേദിയെ പാര്‍ട്ടിയിലെടുത്തതെന്നും വിമര്‍ശനമുണ്ട്. ഇത്തരം തരംതാണ രാഷ്ട്രീയം ജനങ്ങള്‍ കാണുന്നുണ്‌ടെന്ന് ബിജെപി മറക്കരുതെന്ന് എഎപി നേതാവ് അശുതോഷ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























