Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയൻ സർക്കാരാണോ? ബിജെപി ആണോ? അത് ശ്രീ വി.ഡി. സതീശൻ ആണ്: അദ്ദേഹത്തോട് എനിക്കും നിങ്ങൾക്കും യോജിക്കാം, വിയോജിക്കാം, എതിർക്കാം, അനുകൂലിക്കാം: പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധം: പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ


ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യം.... ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..

ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍

20 SEPTEMBER 2019 10:48 AM IST
മലയാളി വാര്‍ത്ത

ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മായനന്ദിനെ യുപിയില്‍ നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ഷാജഹാന്‍പുരില്‍ ആശ്രമത്തില്‍നിന്നും അറസ്റ്റു ചെയ്തു.

ലൈംഗിക പീഡനാരോപണം ഉന്നയിച്ച പെണ്‍കുട്ടി തെളിവായി 43 വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ചിന്മയാനന്ദിന്റെ കിടപ്പറ പരിശോധിച്ച സംഘം അവിടെ നിന്നു തെളിവുകള്‍ ശേഖരിച്ച ശേഷം മുറി പൂട്ടി മുദ്രവച്ചു.

ചിന്മയാനന്ദിന്റെ കോളജിലെ പിജി വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയോടൊപ്പമാണ് തെളിവെടുപ്പിനു സംഘം എത്തിയത്. തിരുമ്മുന്നതിനുള്ള എണ്ണ വച്ചിരുന്ന രണ്ടു പാത്രങ്ങളും ചിന്മയാനന്ദ് ഉപയോഗിച്ചിരുന്ന ടവല്‍, ടൂത്ത്‌പേസ്റ്റ്, സോപ്പ് എന്നിവയും തെളിവായി ശേഖരിച്ചു. കിടപ്പറയില്‍ നിന്ന് പ്രധാന തെളിവുകളെല്ലാം നീക്കിയെന്നും പഴയ പെയിന്റിങ് അടക്കം എല്ലാം മാറ്റി മുറി പുതുക്കിയെന്നും പെണ്‍കുട്ടി പറഞ്ഞു. ചിന്മയാനന്ദിനെ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ അറസ്റ്റ് വൈകുന്നതിനെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു.

തന്നോടൊപ്പം പീഡനത്തിനിരയായ മറ്റൊരു വിദ്യാര്‍ഥിനിയുടെ വിവരവും സംഘത്തെ അറിയിച്ചിട്ടുണ്ടെന്നും ഡല്‍ഹി പൊലീസിനു നല്‍കിയ പരാതിയില്‍ ഈ വിവരം ചേര്‍ത്തിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. എല്‍എല്‍എം കോഴ്‌സില്‍ പ്രവേശനം ലഭിച്ചതിനെ തുടര്‍ന്നു ചിന്മയാനന്ദിന്റെ ആള്‍ക്കാര്‍ അയാളുടെ വീട്ടിലേക്ക് വിളിപ്പിച്ചെന്നും പിന്നീട്, താന്‍ കുളിക്കുന്ന വിഡിയോ ചിന്മയാനന്ദ് കാണിച്ചെന്നും തുടര്‍ന്നാണു പീഡനം പതിവാക്കിയതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

ഒരു വര്‍ഷമായി ചിന്മയാനന്ദ് (72) പീഡിപ്പിച്ചു വരികയാണെന്ന ആരോപണം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നിലും പെണ്‍കുട്ടി ആവര്‍ത്തിച്ചു. കറുത്ത സ്‌കാര്‍ഫ് കൊണ്ടു മുഖം മറച്ചു മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട പെണ്‍കുട്ടി, സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം തന്നെ 11 മണിക്കൂര്‍ ചോദ്യം ചെയ്‌തെന്നും എല്ലാ വിവരവും കൈമാറിയിട്ടും ചിന്മയാനന്ദിനെ അവര്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോപിച്ചിരുന്നു.

പെണ്‍കുട്ടി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നു പറഞ്ഞു ചിന്മയാനന്ദിന്റെ അഭിഭാഷകര്‍ കേസ് കൊടുത്തിട്ടുണ്ട്. ഈ ആരോപണം കളവാണെന്നും പീഡനം സംബന്ധിച്ച് പിതാവ് ഷാജഹാന്‍പുര്‍ പൊലീസിനു പരാതി നല്‍കിയപ്പോള്‍ ജില്ലാ മജിസ്‌ട്രേട്ട് ഭീഷണിപ്പെടുത്തിയെന്നും ആളെ കാണാതായെന്നുള്ള പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയുമാണ് ചെയ്തതെന്നും പെണ്‍കുട്ടി പറഞ്ഞു.

സുപ്രീം കോടതി സ്വയമേവ കേസെടുത്തതിനെ തുടര്‍ന്നാണ് ഐജി നവീന്‍ അറോറയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘത്തെ യുപി സര്‍ക്കാര്‍ നിയോഗിച്ചത്. അലഹാബാദ് ഹൈക്കോടതിക്കാണ് കേസിന്റെ മേല്‍നോട്ടം. സമൂഹമാധ്യമത്തിലൂടെ പരാതി വെളിപ്പെടുത്തിയ ശേഷം കഴിഞ്ഞ 24-ന് പെണ്‍കുട്ടി അപ്രത്യക്ഷയാവുകയായിരുന്നു. 30-ന് രാജസ്ഥാനില്‍ കണ്ടെത്തി. പിതാവിന്റെ പരാതിപ്രകാരം ചിന്മയാനന്ദിനെതിരെ 27-ന് പൊലീസ് കേസെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ...  (4 minutes ago)

രാവിലെ 11.30 ന് ക്ഷേത്ര നട അടയ്ക്കും  (16 minutes ago)

പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയൻ സർക്കാരാണോ? ബിജെപി ആണോ? അത് ശ്രീ വി.ഡി. സതീശൻ ആണ്: അദ്ദേഹത്തോട് എനിക്കും നിങ്ങൾക്കും യോജിക്കാം, വിയോജിക്കാം, എതിർക്കാം, അനുകൂലിക്കാം: പക്ഷേ അതിന  (22 minutes ago)

വസന്തോത്സവത്തിന് സമാപനം.... കനകക്കുന്നിൽ 12 ദിനരാത്രങ്ങൾ നീണ്ടുനിന്ന ദീപങ്ങളുടേയും പുഷ്പങ്ങളുടേയും കാഴ്ചകൾ കാണാനെത്തിയത് ലക്ഷക്കണക്കിന് പേർ  (27 minutes ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്ന് മുതല്‍...  (42 minutes ago)

പുതിയ സീസണില്‍ യുപി വാരിയേഴ്‌സിനെ ഓസ്‌ട്രേലിയന്‍ ഇതിഹാസം  (1 hour ago)

​ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

"ഉടൻ" ഗ്രീൻലാൻഡ്  (1 hour ago)

രണ്ടരമാസം മുമ്പ് പിതാവ് മരിച്ചു... ആ വേർപാടിന്റെ വേദന അണയുമുമ്പേ മകനും....  (1 hour ago)

കാരക്കാസിലെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം.  (1 hour ago)

കാമുകിയെ കൊന്ന ശേഷം ഇന്ത്യയിലേക്ക് കടന്ന് കാമുകൻ  (2 hours ago)

പൊങ്കൽ കിറ്റിനു പുറമെ മൂവായിരം രൂപ വീതം...  (2 hours ago)

ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ....  (2 hours ago)

ഇന്നു മുതൽ ​ഗതാ​ഗത നിയന്ത്രണം..  (2 hours ago)

Malayali Vartha Recommends