ദളിത് കുട്ടികള്‍ വഴിയരികില്‍ മലവിസര്‍ജനം നടത്തി എന്നാരോപിച്ച് തല്ലിക്കൊന്നു

മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ഭവ്‌കേദിയില്‍ ദളിത് കുട്ടികളെ മേല്‍ജാതിക്കാര്‍ മര്‍ദിച്ചു കൊലപ്പെടുത്തി. രോഷനി (12), അവിനാശ് (10) എന്നീ കുട്ടികളെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.
ബുധനാഴ്ച രാവിലെ ആറോടെ മുത്തച്ഛന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പഞ്ചായത്ത് കെട്ടിടത്തിനു മുന്നിലെ വഴിയരികില്‍ മലവിസര്‍ജനം നടത്തിയെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
രോഷനിയെയും അവിനാശിനേയും മേല്‍ജാതിക്കാരായ ഹക്കിം യാദവ്, രാമേശ്വര്‍ യാദവ് എന്നീ സഹോദരങ്ങള്‍ ചേര്‍ന്നു തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തില്‍ കേസെടുത്തതായും രണ്ടു പേരെ അറസ്റ്റ് ചെയ്തതായും ശിവ്പുരി പോലിസ് സൂപ്രണ്ട് രാജേഷ് സിംഗ് ചാന്ദല്‍ പറഞ്ഞു. ഇവരുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിര്‍സോദ് ഇന്‍സ്‌പെക്ടര്‍ ആര്‍.എസ്. ധാക്കഡും വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























