ഹണിട്രാപ്പില്‍ കുടുങ്ങിയത് ഉദ്യോഗസ്ഥരും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും വി.ഐ.പികളും വ്യവസായികളും

മദ്ധ്യപ്രദേശില്‍ പിടിയിലായ ഹണിട്രാപപ്പ് സംഘത്തില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും വി.ഐ.പികളും വ്യവസായികളും ഉള്‍പ്പെടെയുള്ളവരുടെ വീഡിയോദൃശ്യങ്ങളെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് ഹണിട്രാപ്പ് സംഘം പിടിയിലാകുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണി ട്രാപ്പ് തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.
നാലായിരത്തോളം ഫയലുകളാണ് കേസില്‍ അറസ്റ്റിലായവരുടെ ലാപ്‌ടോപ്പില്‍ നിന്നും മൊബൈല്‍ ഫോണില്‍നിന്നുമായി ലഭിച്ചിരിക്കുന്നത്. യുവതികളുമായുള്ള സെക്‌സ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍, ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്‌നദൃശ്യങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ തുടങ്ങി നാലായിരത്തോളം ഡിജിറ്റല്‍ തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്.
മെമ്മറി കാര്‍ഡുകളില്‍നിന്ന് സംഘം മായ്ച്ചുകളഞ്ഞ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഇതു കൂടി ലഭിച്ചാല്‍ ഡിജിറ്റല്‍ ഫയലുകളുടെ എണ്ണം 5000 കടന്നേക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
പുരുഷന്മാരെ വശീകരിക്കുന്ന സ്ത്രീകള്‍ കിടപ്പറ പങ്കിടാന്‍ ക്ഷണിക്കുകയും ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ ചിത്രീകരിക്കുകയുമാണ് ആദ്യഘട്ടം. ഇവ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു മാഫിയാ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം. ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്‍ജിനീയര്‍ ഹര്‍ഭജന്‍ സിംഗ് എന്ന യുവാവിന്റെ പരാതിയാണ് സംഘത്തെ കുടുക്കിയത്.
https://www.facebook.com/Malayalivartha
























