പാക്കിസ്ഥാനെ നിരീക്ഷിക്കാന്‍ യുദ്ധകപ്പലും മുങ്ങികപ്പലും വിന്യസിച്ച് ഇന്ത്യ; നാവികസേനയുടെ പട്രോളിംഗ് വിമാനങ്ങളും നിരീക്ഷണത്തിനുണ്ട്

പാകിസ്ഥാന്റെ സൈനിക അഭ്യാസം നിരീക്ഷിക്കാന്‍ പശ്ചിമതീരത്ത് ഇന്ത്യ യുദ്ധക്കപ്പലുകളും മുങ്ങികപ്പലും വിന്യസിച്ചു. മിസൈലുകളും റോക്കറ്റുകളും പ്രയോഗിച്ചുള്ള സൈനിക അഭ്യാസത്തിനാണ് പാകിസ്ഥാന്‍ അറേബ്യന്‍ സമുദ്രത്തില്‍ തയ്യാറെടുക്കുന്നത്. ഈ സാഹചര്യത്തിലാണ് യുദ്ധകപ്പലുകള്‍, മുങ്ങികപ്പലുകള്‍ എന്നിവയുമായി അതിര്‍ത്തിയിലെത്തി പാകിസ്ഥാന്റെ അഭ്യാസം നിരീക്ഷിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് പശ്ചിമ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാവികസേനയുടെ പട്രോളിംഗ് വിമാനങ്ങളും നിരീക്ഷണത്തിന് ഉപയോഗിക്കും. ഏതു സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് നാവികസേന വൃത്തങ്ങള്‍ പറഞ്ഞു.
ഭീകര സംഘടനകള്‍ക്ക് പണം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ന്യൂയോര്‍ക്കില്‍ നടന്ന ഷാങ്കായി സഹകരണ സംഘടനാ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ വിമര്‍ശിച്ചിരുന്നു.
അതേസമയം, പാകിസ്ഥാന്‍ ഭീകരതയെ കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കറിയാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ഹൗഡി മോഡി പരിപാടിക്കിടെ വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്ര സംഘടന പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha