Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും

ജനുവരി എട്ടിന് പൊതു പണിമുടക്ക് നടത്താന്‍ കേന്ദ്ര തൊഴിലാളി സംഘടനകളുടെ ദേശീയ കണ്‍വന്‍ഷന്‍ തീരുമാനിച്ചതായി റിപ്പോർട്ട് . രണ്ടാം മോഡി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ – ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്

01 OCTOBER 2019 01:20 PM IST
മലയാളി വാര്‍ത്ത

പുതുവർഷത്തിൽ വർഷാരംഭത്തിൽ തന്നെ പണിമുടക്ക് ...അടുത്ത വര്‍ഷം ജനുവരി എട്ടിന് പൊതു പണിമുടക്ക് നടത്താന്‍ കേന്ദ്ര തൊഴിലാളി സംഘടനകളുടെ ദേശീയ കണ്‍വന്‍ഷന്‍ തീരുമാനിച്ചതായി റിപ്പോർട്ട് . രണ്ടാം മോഡി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ – ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ കേന്ദ്ര തൊഴിലാളി സംഘടനകള്‍ ആണ് പണിമുടക്കിന് ആഹ്വനം ചെയ്തിട്ടുള്ളത് ..തൊഴിലാളി സംഘടനകൾക്കൊപ്പം നിരവധി സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളും സംയുക്തമായി ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പൊതുകണ്‍വന്‍ഷനില്‍ പങ്കെടുത്തു.

പൊതുപണിമുടക്കിന് മുന്നോടിയായി ഒക്‌ടോബര്‍ – നവംബര്‍ മാസങ്ങളില്‍ സംസ്ഥാന – ജില്ലാ- താലൂക്ക് – പ്രാദേശിക തല സംയുക്ത കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കും. ഡിസംബറില്‍ ഫാക്ടറികള്‍, വ്യവസായശാലകള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ പണിമുടക്ക് പ്രഖ്യാപനം നടത്തും.

രാമേന്ദര്‍ കുമാര്‍ (എഐടിയുസി), ശ്യാം സുന്ദര്‍ യാദവ് (ഐഎന്‍ടിയുസി), കെ ഹേമലത (സിഐടിയു), സി എ രാജ ശ്രീധര്‍ (എച്ച്എംഎസ്), രമേഷ് പരാശറ് (എഐയുടിയുസി), ജി ആര്‍ ശിവശങ്കര്‍ (ടിയുസിസി), ലത(സേവ), സരബ്ജിത് സിങ് (എഐസിസിടിയു), ഭുബ്ബു രാമന്‍ (എല്‍പിഎഫ്), ശത്രുജിത് സിങ് (യുടിയുസി) എന്നിവരടങ്ങിയ പ്രസീഡിയമാണ് കണ്‍വന്‍ഷന്‍ നിയന്ത്രിച്ചത്.

എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍, തപന്‍ സെന്‍ (സിഐടിയു), അശോക് സിങ് (ഐഎന്‍ടിയുസി), എച്ച് എസ് സിദ്ദു (എച്ച്എംഎസ്), ശങ്കര്‍ സാഹ (എഐയുടിയുസി), ജി ദേവരാജന്‍ (ടിയുസിസി), സോണിയ ജോര്‍ജ്ജ് (സേവ), രാജീവ് ദിമ്‌റി (എഐസിസിടിയു), ഷണ്‍മുഖന്‍ എം പി (എല്‍പിഎഫ്), പി പ്രേമചന്ദ്രന്‍ (യുടിയുസി) എന്നിവര്‍ സംസാരിച്ചു.

അധികാരത്തിലെത്തി നൂറ് ദിവസം പൂര്‍ത്തിയാക്കിയ നരേന്ദ്രമോഡി സര്‍ക്കാര്‍ കൂടുതല്‍ ശക്തമായ ജനവിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നതെന്ന് കണ്‍വന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ജനവിരുദ്ധമായ എല്ലാ തീരുമാനങ്ങളും ആത്യന്തികമായി ബാധിക്കുന്നത് തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളെയാണെന്നും അതുകൊണ്ടുതന്നെ അവയെ ചെറുക്കാന്‍ തൊഴിലാളി സംഘടനകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും പ്രമേയത്തില്‍ വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (13 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (5 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (10 hours ago)

Malayali Vartha Recommends