Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

എല്ലാം അവസാനിച്ചു, പാകിസ്താനെ പടിയടച്ച് പിണ്ഡം വച്ച് ഇന്ത്യ; ഇനിമുതല്‍ ഇന്ത്യക്ക് പാകിസ്താനുമായി ഒരുതരത്തിലുമുള്ള ബന്ധവുമില്ല

02 OCTOBER 2019 04:08 PM IST
മലയാളി വാര്‍ത്ത

ഇനിമുതല്‍ ഇന്ത്യക്ക് പാകിസ്താനുമായി ഒരുതരത്തിലുമുള്ള ബന്ധവുമില്ല. അത്തരത്തിലുള്ള നടപടികളാണ് ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്, ജമ്മു കാശ്മീരില്‍ വികസനം കൊണ്ടുവരിക തന്നെയാണ് ആദ്യ ലക്ഷ്യം, കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ വികസനം കൊണ്ടുവരുന്നതോടെ കഴിഞ്ഞ 70 വര്‍ഷമായി പാകിസ്ഥാന്‍ സംസ്ഥാനത്തിനെതിരെ നടത്തിയിരുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അവസാനമാകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ പറഞ്ഞു.

എന്നാല്‍ ജമ്മു കാശ്മീരില്‍ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ പാകിസ്ഥാന്‍ അടങ്ങിയിരിക്കില്ലെന്നും അതിനാല്‍ ആദ്യം ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുകയും ജീവഹാനി ഒഴിവാക്കുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണിലുള്ള സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് എന്ന അമേരിക്കന്‍ തിങ്ക് ടാങ്കിനോടാണ് ജയ്ശങ്കര്‍ ഇക്കാര്യം പറഞ്ഞത്. കാശ്മീരില്‍ ആശയവിനിമയ സംവിധാനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത് സോഷ്യല്‍ മീഡിയ വഴിയും ഇന്റര്‍നെറ്റ് വഴിയുമുള്ള രാജ്യത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം വിശദീകരിച്ചു. പാകിസ്ഥാന് കാശ്മീരില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടെന്നും കഴിഞ്ഞ 70 വര്‍ഷമായി ഈ താത്പര്യങ്ങള്‍ക്ക് ഏറെ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും ജയ്ശങ്കര്‍ വിശദീകരിച്ചു. ജമ്മു കശ്മീരിലെ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയെ കുറിച്ചും, അവിടുത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ജയ്ശങ്കര്‍ വാചാലനായി.ജമ്മു കാശ്മീരില്‍ ഇന്ത്യ വരുത്തിയ മാറ്റങ്ങള്‍ ആ പ്രദേശത്തെ സമാധാനത്തിലേക്കാണ് നയിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വളരെ പ്രധാനമായ ഒരു മാറ്റം സംഭവിക്കുമ്പോള്‍ അതിന് പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നും അത്തരമൊരു പ്രതികരണമാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ മാസം ജമ്മു കാശ്മീര്‍ ഗവര്‍ണറായ സത്യപാല്‍ മാലിക്കും ഇതേ കാര്യം പറഞ്ഞിരുന്നു. കാശ്മീരില്‍ വികസനം ഉണ്ടാകുമ്പോള്‍ ഇപ്പോള്‍ പാകിസ്ഥാന്‍ അധീന കാശ്മീരില്‍ കഴിയുന്നവരും ഇന്ത്യയിലേക്ക് എത്തിച്ചേരുമെനാണ് സത്യപാല്‍ മാലിക് പറഞ്ഞത്.

അതേസമയം ഇന്ത്യയുടെ ഈ നീക്കങ്ങളെഎല്ലാം ഭീകരവാദം അഴിച്ചുവിട്ട് തകര്‍ക്കാനാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നത്, അതിന് പാക്ക് സേന പൂര്‍ണ്ണ പിന്തുണയാണ് ഭീകരര്‍ക്ക് നല്‍കുന്നത്, ഈ സാഹചര്യത്തില്‍ പാക്ക് ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം അഴിച്ചുവിട്ടേക്കുമെന്നു ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയുണ്ടെന്നു യുഎസ്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ പശ്ചാത്തലത്തിലാണു ഭീകരാക്രമണത്തിനു സാധ്യത തെളിഞ്ഞതെന്നു യുഎസ് പ്രതിരോധ വകുപ്പിന്റെ ഏഷ്യ പോളിസി വിഭാഗം തലവന്‍ റാന്‍ഡല്‍ ഷ്രിവര്‍ പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനു ചൈന നല്‍കിയതു രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണയാണ്. കശ്മീരിന്റെ പേരില്‍ രക്തച്ചൊരിച്ചിലിനു ചൈന ആഗ്രഹിക്കുന്നില്ലെന്നാണു വിശ്വാസമെന്നും ഷ്രിവര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

കശ്മീരില്‍ സംഘര്‍ഷം വിതയ്ക്കണമെന്നു ചൈന ആഗ്രഹിക്കുന്നില്ല. ഇത്തരം ആക്രമണങ്ങളെ ചൈന പിന്തുണയ്ക്കുന്നുമെന്നു വിശ്വസിക്കുന്നുമില്ല. ചൈന പല രാജ്യാന്തര വേദികളിലും പാക്കിസ്ഥാന് അനുകൂലമായി വിഷയത്തില്‍ സംസാരിച്ചിട്ടുണ്ട്. ചൈനയുടെ പൂര്‍ണ പിന്തുണ അവകാശപ്പെട്ടു പാക്കിസ്ഥാന്‍ രംഗത്തെത്തിയെങ്കിലും ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയില്‍ രാജ്യാന്തര പിന്തുണ നേടാന്‍ കഴിഞ്ഞില്ല. പാക്കിസ്ഥാനുമായി ചൈനയ്ക്കു ദീര്‍ഘകാലങ്ങളായുള്ള ബന്ധമാണ്. ചൈന ഇന്ത്യയുമായി പലകാര്യങ്ങളിലും മത്സര സ്വഭാവം പിന്തുടരുന്ന രാജ്യമാണ്.വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുടെ യുഎസ് പര്യടന വേളയില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയായി. ചൈനയുമായി ഇന്ത്യ ശത്രുത ആഗ്രഹിക്കുന്നില്ലെന്നും ഷ്രിവര്‍ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭാ സമ്മേളനത്തില്‍ കശ്മീര്‍ പ്രശ്‌നം ചൈന പരാമര്‍ശിച്ചുവെങ്കിലും ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും മറ്റുരാജ്യങ്ങള്‍ ഇന്ത്യയുടെ പരമാധികാരത്തെയും ആഭ്യന്തര അധികാരത്തെയും അംഗീകരിക്കുമെന്നാണു പ്രതീക്ഷയെന്നായിരുന്നു ഇന്ത്യന്‍ മറുപടി. കശ്മീരിലെ ഇന്ത്യന്‍ നടപടി രാജ്യാന്തര ഉടമ്പടികള്‍ക്കു വിരുദ്ധമാണെന്ന പാക്ക് നിലപാട് അംഗീകരിച്ചു രംഗത്തുവന്നതു ചൈന മാത്രമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (6 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (11 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends