Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പാകിസ്ഥാനിലേക്ക് താലിബാന്‍ ഭീകര സംഘടനാ നേതാക്കൾക്ക് ക്ഷണം ... താലിബാന്‍ ഭീകര സംഘടനാ വക്താവ് ക്ഷണം സ്വീകരിച്ചു....ലോക രാഷ്ട്രങ്ങൾ ആകാംഷയുടെ മുൾമുനയിൽ

02 OCTOBER 2019 05:06 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനിലേക്ക് താലിബാന്‍ ഭീകര സംഘടനാ നേതാക്കൾക്ക് ക്ഷണം ... താലിബാന്‍ ഭീകര സംഘടനാ വക്താവ് ക്ഷണം  സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ

ഭീകരസംഘടനയായ താലിബാന്റെ ഉന്നത പ്രതിനിധി സംഘമാണ് ഇന്ന് ഇസ്ലാമാബാദ് സന്ദര്‍ശിക്കുന്നത് . പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണത്തെ തുടര്‍ന്നാണ് സംഘം ബുധനാഴ്ച പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നതെന്ന് താലിബാന്‍ ഭീകര സംഘടനാ വക്താവ് സുഹൈല്‍ ഷഹീന്‍ അറിയിച്ചു. താലിബാന്‍ ഭീകര സംഘടനാ നേതാവ് അബ്ദുള്‍ ഖാനി ബരദാറിന്റെ നേതൃത്വത്തിലാണ് താലിബാന്‍ പ്രതിനിധികള്‍ ഇസ്ലാമാബാദിലെത്തുക.

പാകിസ്താനുമായി ബന്ധപ്പെട്ട സുപ്രധാന പ്രശ്‌നങ്ങള്‍ അധികൃതരുമായി ചര്‍ച്ച ചെയ്യും എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത് . റഷ്യ, ചൈന, ഇറാന്‍ എന്നിവടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കു ശേഷം താലിബാന്‍ പ്രതിനിധികള്‍ നടത്തുന്ന നാലാമത്തെ ചർച്ചയാണിത് .ഇത് തികച്ചും ഔദ്യോഗികമായ യാത്രയാണെന്നും ഷഹീന്‍ ട്വിറ്ററില്‍ കുറിച്ചു.

യുഎസുമായി താലിബാന്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു..17 വര്‍ഷം നീണ്ട അഫ്ഗാന്‍ യുദ്ധത്തിന് അറുതിവരുത്താന്‍ ലക്ഷ്യമിട്ടാണ് താലിബാനും അമേരിക്കന്‍ ഭരണകൂടവും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാൽ അവസാനവട്ട ചർച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് സായുധ സംഘം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ താലിബാന്റെ പാക് സന്ദര്‍ശനം ഏറെ നിര്‍ണായകമാണ്.

താലിബാനുമായുള്ള സമാധാന ഉടമ്പടി കരാര്‍ ഉണ്ടാക്കുമെന്ന തീരുമാനത്തില്‍നിന്ന് പിന്‍തിരിയുന്നതായും ട്രംപ് വ്യക്തമാക്കിയിരുന്നു . കാബൂളില്‍ അമേരിക്കന്‍ സൈനികനടക്കം 12 പേരുടെ മരണത്തിനിടയാക്കിയ കാര്‍ബോംബാക്രണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം

ഒൻപത് ചര്‍ച്ചകള്‍ കഴിഞ്ഞിട്ടും താലിബാന്‍ ഭീകരാക്രമണം തുടരുന്നതിനാൽ ആണ് യു എസ്‌ ചർച്ച നിരസിച്ചത് . യുഎസ്സുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ താലിബാന്‍ വിവിധ മേഖലകളിലായി ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. രാജ്യത്തെ നിരവധി പ്രവിശ്യകളില്‍ ചാവേര്‍ ആക്രമണങ്ങളും നടത്തിയിരുന്നു. അതിനാല്‍ താലിബാന്റെ പാക് സന്ദര്‍ശനം മറ്റൊരു ആക്രമണത്തിനുള്ള പദ്ധതിക്കുള്ള മുന്നോടിയായിട്ടാണോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്

1996 മുതൽ 2001-ൽ പുറത്താക്കപ്പെടുന്നതു വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന സുന്നി മുസ്ലീം രാഷ്ട്രീയ-സൈനികപ്രസ്ഥാനമാണ് താലിബാൻ . അധികാരത്തിൽ നിന്നും പുറത്തായതിനു ശേഷം 2004-ഓടെ പുനരേകീകരിക്കപ്പെട്ട താലിബാൻ, അഫ്ഗാൻ പാകിസ്താൻ അതിർത്തിയിലെ വിവിധ പഷ്തൂൺ ഗോത്രമേഖലകളിൽ ഭരണം നടത്തുകയും, ഇരുസർക്കാരുകൾക്കെതിരെയും അഫ്ഗാനിസ്താനിൽ സാന്നിധ്യമുറപ്പിച്ചിരിക്കുന്ന നാറ്റോ സഖ്യസേനക്കെതിരെയും ഗറില്ല മുറയിൽ യുദ്ധം നടത്തിക്കൊണ്ടിരിക്കുന്നു...ഇപ്പോൾ ഇസ്ലാമാ ബാദിൽ വെച്ച് നടക്കുമെന്ന് പറയുന്ന താലിബാന്റെ പാക് സന്ദര്‍ശനം ഒട്ടൊരു ആശങ്കയോടെയാണ് ലോകം കാണുന്നത്

പാകിസ്ഥാൻ ഇന്ത്യക്കെതിരെ ഭീകരാക്രമണം അഴിച്ചുവിടാനുള്ള സാധ്യത ഉണ്ടെന്നു അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു ...ആഗോള ഭീകരനും ജെയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു..

കശ്മീരിലെ ഇന്ത്യയുടെ നടപടിക്കെതിരെ സാധ്യമായ എല്ലാ രീതിയിലും പ്രതികരിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള എല്ലാ ശ്രമങ്ങളും പാഴായതോടെയാണ് പാക്കിസ്ഥാന്‍ ഭീകരാക്രമണത്തിന്റെ പാത തേടുന്നത്. എന്തെങ്കിലും ദുരന്തം സംഭവിച്ചാല്‍ ആഗോള കൂട്ടായ്മകള്‍ ആണ് അതിന് ഉത്തരവാദികള്‍ എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

ഏത് പരിധി വരെ പോകാനും തങ്ങള്‍ തയാറാണെന്ന് പാക്ക് ആര്‍മി ചീഫ് ജനറല്‍ കമറും പരാമര്‍ശം നടത്തിയിരുന്നു. പാകിസ്ഥാന്‍ ഇങ്ങനെ തുടരെയുള്ള പ്രകോപനം നടത്തുന്നതിനിടേയാണ് ഇപ്പോൾ ഭീകര സംഘടനയായ താലിബാനെ പാക്കിസ്ഥാൻ ചർച്ചക്ക് വിളിച്ചിരിക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (6 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (11 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends