Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കഠിനാധ്വാനവും പരിശ്രമവും കൊണ്ട് വിണ്ണിലുടെ പോയ ലക്ഷ്യങ്ങളെ മണ്ണിലേക്ക് കെട്ടിയിറക്കിയ വിക്കി റോയുടെ വിജയത്തിന്റെ കഥ...

03 OCTOBER 2019 10:11 AM IST
മലയാളി വാര്‍ത്ത

ഇത് കഠിനാധ്വാനവും പരിശ്രമവും കൊണ്ട് വിണ്ണിലുടെ പോയ ലക്ഷ്യങ്ങളെ മണ്ണിലേക്ക് കെട്ടിയിറക്കിയ വിക്കി റോയുയെ വിജയത്തിന്റെ കഥയാണ്, ഒരു സിനിമാ നടന്‍ ആകണം എന്നായിരുന്നു വിക്കിയുടെ ആഗ്രഹം. ആ ആഗ്രഹം മനസ്സില്‍ ഉദിക്കുമ്പോള്‍ വിക്കിക്ക് 11 വയസ്സ്, ആ ആഗ്രഹവുമായി 11ാം വയസ്സില്‍ തന്ന വിക്കി നാടുവിട്ടു പിന്നെ എത്തിചേര്‍ന്നത് ആളും ബഹളവും തിരക്കുമെല്ലാം നിറഞ്ഞ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ പക്ഷേ, ഇവിടെ വന്നിറങ്ങിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയിലെ ഏകാന്തതയും തന്റെ നിസ്സഹായാവസ്ഥയും ചേര്‍ന്ന് അവന്റെ കണ്ണുപോയിരുന്നു. എവിടെ പോകണം, എന്തു ചെയ്യണമെന്നറിയാതെ അവന്‍ പേടിച്ച് പൊട്ടിക്കരഞ്ഞു. ഇന്നും വിക്കി പേടിയോടെ ഓര്‍ക്കുന്ന നാളുകളാണത്, ആ വിഷമതയില്‍ തുടങ്ങിയ വിക്കിയുടെ ജീവിതത്തിന് ഡല്‍ഹി പിന്നീട് സമ്മാനിച്ചത് സന്തോഷിക്കാനുള്ള ഒട്ടനവധി കാര്യങ്ങളായിരുന്നു. ആ പ്ലാറ്റ്‌ഫോമില്‍ നിന്നും തന്റെ പുതിയ ജീവിതം തുടങ്ങിയ ആ 11 വയസ്സുകാരന്‍ പിന്നീട് ഫോര്‍ബ്‌സ് ലിസ്റ്റിലും വോഗ് ഇന്ത്യ ലിസ്റ്റിലും എഡ്വേര്‍ഡ് രാജകുമാരന്റെ അതിഥിയായി ബക്കിങ്ഹാം പാലസ്സിലും വരെയെത്തി. അമേരിക്കയിലെ ലോകപ്രശസ്തമായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഫോട്ടോഗ്രഫി വിദ്യാര്‍ഥിയായിമാറി. എന്താ അല്ലെ ഒരു സിനിമകഥപോലെ തോനുന്നില്ല, അതെ സിനിമയെ വെല്ലും വിക്കി റോയ് എന്ന ഈ ഫോട്ടോഗ്രാഫറുടെ ജീവിത കഥ.

വിക്കി അടക്കം ഏഴു മക്കളുള്ള തുന്നല്‍ക്കാരനായ പിതാവിനു തുച്ഛമായ 25 രൂപ കൂലി കൊണ്ട് എല്ലാവരെയും പോറ്റാനുള്ള കഴിവില്ലായിരുന്നു. അങ്ങനെയാണ് വിക്കിയെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തു കൊണ്ടാക്കിയത്. എന്നാല്‍ അവിടെ കാര്യങ്ങള്‍ അല്‍പം കര്‍ക്കശമായിരുന്നു. ചെറിയ കുറ്റങ്ങള്‍ക്കു പോലും വിക്കിയെ കഠിനമായി അവര്‍ ശിക്ഷിച്ചു അങ്ങനെയാണ് വിക്കി വീട്ടില്‍ നിന്നു ഡല്‍ഹിയെന്ന മഹാനഗരത്തിലേക്കു വണ്ടി കയറുന്നത്. ആക്രി പെറുക്കുന്ന ഒരു സംഘത്തിനൊപ്പമാണു വിക്കി ഡല്‍ഹിയിലെ തന്റെ ജീവിതം തുടങ്ങിയത്. ആദ്യമൊക്കെ കാര്യങ്ങള്‍ കുഴപ്പമില്ലായിരുന്നു. പക്ഷേ, തെരുവിലെ ജീവിതം അത്ര സുരക്ഷിതമല്ലെന്നു വിക്കി പതിയെ മനസ്സിലാക്കി. എപ്പോള്‍ വേണമെങ്കിലും തല്ലും ബഹളവും വഴക്കും പൊട്ടിപ്പുറപ്പെടാം. ചെറിയ കുട്ടിയായ തന്റെ സുരക്ഷയ്ക്ക് ആക്രി പെറുക്കല്‍ അത്ര സഹായകമല്ലെന്നു കണ്ടപ്പോള്‍ വിക്കി പഹാഡ്ഗഞ്ചിലെ ഒരു ചെറിയ ഹോട്ടലില്‍ പാത്രം കഴുകുന്ന പണിക്കു കയറി. ഈ സമയത്താണു തന്റെ ജീവിതം മാറ്റി മറിച്ച സഞ്ജയ് ശ്രീവാസ്തവ എന്നയാളെ വിക്കി പരിചയപ്പെടുന്നത്.

റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞിരുന്ന സഞ്ജയെ പുനരധിവസിപ്പിച്ചു നല്ലൊരു ജീവിതം നല്‍കിയ സലാം ബാലക് ട്രസ്റ്റ് എന്ന എന്‍ജിഒയില്‍ അയാള്‍ വിക്കിയെ എത്തിച്ചു. അവര്‍ അവനു താമസിക്കാന്‍ ഒരിടം നല്‍കുകയും പഹാഡ്ഗഞ്ചിലെ ഒരു സ്‌കൂളില്‍ പഠനത്തിനു പ്രവേശിപ്പിക്കുകയും ചെയ്തു. പഠനത്തില്‍ അത്ര മിടുക്കനായിരുന്നില്ലെങ്കിലും വിക്കി പത്താം ക്ലാസ് പൂര്‍ത്തിയാക്കി. 2000ല്‍ രണ്ടു കുട്ടികള്‍ക്ക് തങ്ങളുടെ ഫോട്ടോഗ്രഫി കോഴ്‌സിന്റെ ഭാഗമായി ഇന്തോനേഷ്യ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു എന്ന വാര്‍ത്തയാണ് വിക്കിയെ ഫോട്ടോഗ്രഫിയിലേക്ക് ആകര്‍ഷിച്ചത്. വിക്കിയെ പ്രോത്സാഹിപ്പിക്കുന്നതിന് ട്രസ്റ്റ് അവനൊരു ക്യാമറയും പ്രതിമാസം മൂന്നു ഫിലിം റോളുകളും വച്ചു നല്‍കി.ഒരു ക്യാമറ കയ്യിലെത്തിയതോടെ താന്‍ അവിടുത്തെ ഒരു പ്രധാന വ്യക്തിയായി മാറുന്നതു വിക്കി അനുഭവിച്ചറിഞ്ഞു. വിക്കിയെക്കൊണ്ടു ഫോട്ടോ എടുപ്പിക്കാന്‍ കൂട്ടുകാര്‍ അവന് ഭക്ഷണ സാധനങ്ങളൊക്കെ കൈക്കൂലിയായി നല്‍കാന്‍ തുടങ്ങി. ഇതാണു തന്റെ ജീവിതമാര്‍ഗ്ഗമെന്ന് അന്നു വിക്കി തിരിച്ചറിഞ്ഞു. ട്രസ്റ്റ് തന്നെ മുന്‍കയ്യെടുത്ത് വിക്കിയെ ഫോട്ടോഗ്രഫി പഠിക്കാന്‍ ഡല്‍ഹിയിലെ ത്രിവേണി കലാ സംഘത്തിലേക്ക് അയച്ചു. 18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ വിക്കിക്ക് ട്രസ്റ്റിന്റെ ചില്‍ഡ്രന്‍സ് ഷെല്‍ട്ടര്‍ വിടേണ്ടി വന്നു. അപ്പോഴേക്കും അനയ് മാന്‍ എന്നൊരു ഫോട്ടോഗ്രാഫറുടെ അപ്രന്റീസായി വിക്കി ഗൗരവമായ ഫോട്ടോഗ്രഫിയിലേക്ക് പ്രവേശിച്ചിരുന്നു.

ഫോട്ടോഗ്രഫിയുടെ പ്രായോഗിക പാഠങ്ങള്‍ മാത്രമല്ല എങ്ങനെ ഒരു പ്രഫഷണല്‍ ഫോട്ടോഗ്രാഫറാകണമെന്നും അനയ് വിക്കിയെ പഠിപ്പിച്ചു. 3000 രൂപ ശമ്പളവും ബൈക്കും സെല്‍ഫോണും അനയ് നല്‍കി. സമൂഹത്തിലെ നിരവധി ഉയര്‍ന്ന വ്യക്തികളുമായി ബന്ധപ്പെട്ടാണ് അനയ് പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ വേഷത്തിലും പെരുമാറ്റത്തിലും പുലര്‍ത്തേണ്ട മര്യാദകളും വിക്കി പഠിച്ചെടുത്തു. ജോലിയുടെ ഭാഗമായി ഇന്ത്യയില്‍ പലയിടത്തും യാത്ര ചെയ്തു. അല്‍പം കൂടി മികച്ച ക്യാമറ സ്വന്തമാക്കാനുള്ള വായ്പ സലാം ബാലക് ട്രസ്റ്റ് വിക്കിക്ക് നല്‍കി. അപ്രന്റീസ് ജോലിക്ക് പുറമേ ക്യാറ്ററിങ് പോലുള്ള ചില്ലറ ജോലികള്‍ ചെയ്ത് വിക്കി ആ കടം വീട്ടി. 2007ല്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ സ്ട്രീറ്റ് ഡ്രീം എന്ന പേരില്‍ തന്റെ ആദ്യ സോളോ ഫോട്ടോ എക്‌സിബിഷന്‍ വിക്കി സംഘടിപ്പിച്ചു. തന്റെ സ്വന്തം ജീവിതത്തിനു നേരെ തിരിച്ചു വച്ച കണ്ണാടിയായിരുന്നു വിക്കിക്ക് ആ പ്രദര്‍ശനം. അത് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവുമായി. തനിയെ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ തന്റെ ആ പ്രായത്തിലുള്ള തെരുവിലെ കുട്ടികളുടെ ചിത്രങ്ങളാണു വിക്കി പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്. എക്‌സിബിഷനു വന്‍ പ്രതികരണമാണു ഫോട്ടോഗ്രഫര്‍ സമൂഹത്തില്‍ ലഭിച്ചത്. അതു നിരവധി അവസരങ്ങള്‍ വിക്കിക്കു തുറന്നു കൊടുത്തു.

ഒരു വര്‍ഷം കഴിഞ്ഞ് അമേരിക്കയിലെ മേബാക്ക് ഫൗണ്ടേഷന്‍ ന്യൂയോര്‍ക്ക് വേള്‍ഡ് ട്രെയ്ഡ് സെന്ററിന്റെ പുനര്‍നിര്‍മ്മാണം ഡോക്യുമെന്റ് ചെയ്യാന്‍ വിക്കിയെ ക്ഷണിച്ചു. ആ പ്രോജക്ടിനിടെ ന്യൂയോര്‍ക്കിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫോട്ടോഗ്രഫിയില്‍ നിന്നു ഡോക്യുമെന്ററി ഫോട്ടോഗ്രഫിയിലൊരു കോഴ്‌സും വിക്കി ചെയ്തു. യുകെ, യുഎസ്, സിംഗപ്പൂര്‍, ജര്‍മനി, ശ്രീലങ്ക, റഷ്യ, ബഹ്‌റൈന്‍ എന്നിങ്ങനെ നിരവധി രാജ്യങ്ങളില്‍ ഫോട്ടോഗ്രഫി പ്രദര്‍ശനങ്ങള്‍ വിക്കി സംഘടിപ്പിച്ചു. 2013ല്‍ തന്റെ ജീവിത കഥ ഹോം സ്ട്രീറ്റ് ഹോം എന്ന മോണോഗ്രാഫിലൂടെ വിക്കി ലോകവുമായി പങ്കുവച്ചു. 2014ല്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ മീഡിയ ഫെല്ലോഷിപ്പ് വിക്കിയെ തേടിയെത്തി. ഫോര്‍ബ്‌സ് ഏഷ്യ 30യുടെ അണ്ടര്‍ 30 പട്ടികയില്‍ 2016ല്‍ ഇടം പിടിച്ചു. വോഗ് ഇന്ത്യ 40 യുടെ അണ്ടര്‍ 40 പട്ടികയിലും ഈ ഫോട്ടോഗ്രാഫര്‍ ഇടം കണ്ടെത്തി. ജീവിതത്തില്‍ താന്‍ പിന്നിട്ടു വന്ന വഴികളും കഷ്ടപ്പാടുകളുമാണു തന്റെ ഫോട്ടോഗ്രഫിക്ക് പ്രചോദനമാകുന്നതെന്ന് വിക്കി അഭിമാനത്തോടെ പറയുന്നു. അവയാണ് വിക്കിയുടെ ഫ്രെയിമുകളെ വേറിട്ടതാകുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (8 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (13 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends