ഇന്ത്യയുടെ അടുത്ത കുതിപ്പ്; രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസ്സ് ഇന്ന് യാത്ര തുടങ്ങും; അമിത് ഷാ ഉദ്ഘാടനം ചെയ്യും

രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസ്സ് ഇന്ന് യാത്ര തുടങ്ങും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ആഡംബര സെമി-ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്യും. ഡല്‍ഹിയില്‍ നിന്നും ലുധിയാനയിലേക്കുള്ള ട്രെയിന്‍ സര്‍വീസാണ് വന്ദേ ഭാരത് എക്‌സ്പ്രസ്സ് എന്ന പേരില്‍ ഇന്ത്യന്‍ റെയില്‍വേ ആരംഭിക്കുന്നത്. രാവിലെ 9മണിക്കാണ് ഔദ്യോഗിക ചടങ്ങ് ആരംഭിക്കുക.
ആഡംബര സെമി-ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ഡല്‍ഹിയില്‍ നിന്നും ലുധിയാനയിലേക്കുള്ള സമയത്തില്‍ വലിയ രീതിയിലുള്ള കുറവുണ്ടാകും. നേരത്തെ, യാത്ര ചെയ്യാനായി 5 മണിക്കൂറും 25 മിനിട്ടും ആവശ്യമായിരുന്നു. എന്നാൽ വന്ദേ ഭാരതിന് വേണ്ടി വരുന്നത് വെറും 3 മണിക്കൂറും 20 മിനിട്ടും മാത്രമാണ്. 8 മണിക്കൂറില്‍ ഡല്‍ഹിയില്‍ നിന്നും കശ്മീരിലെ കത്ര വരെയെത്താമെന്നതാണ് വന്ദേ ഭാരതിന്റെ പ്രത്യേകത.
രണ്ട് ഡ്രൈവര്‍ കോച്ചുകള്‍, രണ്ട് എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍, 12 ചെയര്‍ കാര്‍ കോച്ചുകള്‍ എന്നിവയുള്‍പ്പെടെ 16 കോച്ചുകളാണ് വന്ദേ ഭാരതില്‍ ഉണ്ടാകുക. എല്ലാ കോച്ചുകളിലും ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാവുന്ന പ്രത്യേക ശൗചാലയങ്ങളും ഉണ്ടാകും.
https://www.facebook.com/Malayalivartha


























